സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട ഹാത്രസ് കലാപ ശ്രമക്കേസ്: പോപ്പുലർ ഫ്രണ്ടിൻ്റെ പേരിൽ വന്നത് നൂറ് കോടി രൂപയെന്ന് ഇഡി
- Published by:Rajesh V
- news18-malayalam
Last Updated:
പൗരത്വബിൽ വിരുദ്ധ സമരങ്ങൾക്ക് ഈ പണം ഉപയോഗിച്ചിരിക്കാമെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്
കൊച്ചി: ഹാത്രസ് കലാപത്തിനുള്ള പണം കൈമാറിയത് ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെറീഫ് വഴിയാണെന്ന ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ഹവാല വഴി പണം ഇടപാട് നടന്നതായും തെളിഞ്ഞിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. സംഘത്തിന് പണം അയച്ചത് റൗഫ് ഷെറീഫാണെന്നാണ് ഇഡിയുടെ ആരോപണം.
സംഘത്തിലുണ്ടായിരുന്ന ക്യാംപസ് ഫ്രണ്ട് ട്രഷറർ അത്വിഖ് റഹ്മാൻ്റെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ സംഘത്തിൽ ഉൾപ്പെടുത്തിയത് റൗഫിൻ്റെ നിർദ്ദേശപ്രകാരമാണെന്നും ഇഡി ആരോപിക്കുന്നു. ഹാത്രസിലേക്ക് പോകാൻ സംഘത്തോട് ആവശ്യപ്പെട്ടത് ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അടക്കമുള്ളവർ ഹാത്രസിലേക്ക് പോയത്.
advertisement
ഹാത്രസിൽ വർഗീയ കലാപമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഇഡി ആരോപിക്കുന്നു. ലോക്ക്ഡൗൺ സമയത്ത് റൗഫിൻ്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയെത്തി. ഈ സമയത്ത് റൗഫ് ഇന്ത്യയിൽ തന്നെയായിരുന്നു. ക്യാംപസ് ഫ്രണ്ടിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ടില്ല. പണം വന്നതും പോയതും റൗഫിൻ്റെ അക്കൗണ്ട് വഴിയാണ്. പോപ്പുലർ ഫ്രണ്ടിൻ്റെ പേരിൽ വന്നത് നൂറ് കോടി രൂപയാണ്. പൗരത്വബിൽ വിരുദ്ധ സമരങ്ങൾക്ക് ഈ പണം ഉപയോഗിച്ചിരിക്കാമെന്നും ഇഡി ആരോപിക്കുന്നു. ഹവാല വഴി പണം ഇടപാട് നടന്നതായും തെളിഞ്ഞിട്ടുണ്ടെന്ന് ഇഡി പറയുന്നു.
advertisement
തൻ്റെ അക്കൗണ്ടിലെ പണം ബിസിനസ് ഇടപാടിലൂടെ ലഭിച്ചതെന്ന് റൗഫ് ഷെരീഫ് കോടതിയെ അറിയിച്ചു. ഒമാനിൽ ട്രേഡിംഗ് കമ്പനി ജനറൽ മാനേജരാണ് താൻ. കയറ്റുമതിയിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടിൽ എത്തിയതെന്ന് റൗഫ് വ്യക്തമാക്കി.
ഇഡി മാസസികമായി പീഡിപ്പിച്ചെന്ന് പ്രതി കോടതിയിൽ പറഞ്ഞു.
advertisement
പത്ത് വെള്ള പേപ്പറിൽ ഒപ്പ് വയ്പിച്ചു. ഇഡി പറയുന്നതാണ് മൊഴിയായി എഴുതുന്നത്. താൻ പറയുന്നത് രേഖപ്പെടുത്തിയില്ല. തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും റൗഫ് കോടതിയോട് പരാതിപ്പെട്ടു.
Also Read- 'ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കും; ഭക്ഷ്യക്കിറ്റ് വിതരണം തുടരും'; നൂറുദിന കർമ പരിപാടി
തൻ്റെ അനുജനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
കസ്റ്റഡിയിൽ വച്ച് അനിയനെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. യുഎപിഎ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. തനിക്ക് അറിയാത്ത വ്യക്തികളുമായും സംഘടനകളുമായും ബന്ധമുണ്ടെന്ന് പറയിപ്പിക്കാൻ ശ്രമിച്ചു.
advertisement
Also Read- Video| പുള്ളിപ്പുലിയെ പിടികൂടി വിഴുങ്ങി ചീങ്കണ്ണി; വീഡിയോ
തുടർന്ന് ഇഡിയ്ക്ക് കോടതി താക്കിത് നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2020 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട ഹാത്രസ് കലാപ ശ്രമക്കേസ്: പോപ്പുലർ ഫ്രണ്ടിൻ്റെ പേരിൽ വന്നത് നൂറ് കോടി രൂപയെന്ന് ഇഡി