പ്രവാസികളെ സംരക്ഷിക്കാൻ സംവിധാനമുണ്ടോ? ഹർജി ലോക്ക് ഡൗണിനു ശേഷം പരിഗണിക്കും: ഹൈക്കോടതി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സർക്കാർ രേഖാ മൂലം അറിയിക്കണമെന്നും ഹൈക്കോടതി.
കൊച്ചി: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സംരക്ഷിക്കാൻ സർക്കാരിന് സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി. മെയ് 3ന് ലോക് ഡൗണിന് ശേഷം പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ എന്ത് സംഭവിക്കുന്നുനെന്ന് നോക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇതു സംബന്ധിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയെന്നത് നിലവിലെ അവസ്ഥയിൽ അപ്രാ കോഗികമാണെന്നും കോടതി നിരീക്ഷിച്ചു. വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സർക്കാർ രേഖാ മൂലം അറിയിക്കണം. ഗര്‍ഭിണികള്‍ അടക്കമുള്ളവരുടെ കാര്യങ്ങള്‍ കേന്ദ്രം ഗൗരവ്വമായി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
BEST PERFORMING STORIES:കോവിഡ്: ഉത്തർപ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
advertisement
[NEWS]കോവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിക്കുമെന്ന് ആന്ധപ്രദേശ് [NEWS]ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് [NEWS]
ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. ഇതിനുള്ള സംവിധാനം കേരളത്തിലുണ്ടോ. നിരീക്ഷണവും പരിചരണവും പുനരധിവാസവുമൊക്കെ ആവശ്യമാണ്. 5000 ഡോക്ടർമാരും 20000 നേഴ്സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലയെന്നും ഹൈക്കോടതി ചോദിച്ചു,
advertisement
ലോക് ഡൗൺ മെയ് 3 ന് തീരുന്ന സാഹചര്യത്തിൽ 5 ന് ഹർജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 24, 2020 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രവാസികളെ സംരക്ഷിക്കാൻ സംവിധാനമുണ്ടോ? ഹർജി ലോക്ക് ഡൗണിനു ശേഷം പരിഗണിക്കും: ഹൈക്കോടതി


