advertisement

'മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കൂ, ജീവിതത്തിൽ അഭിനയിക്കാറില്ല'; ശ്രീകുമാരൻ തമ്പി

Last Updated:

മനസിൽ തോന്നുന്നത് ആരോടും തുറന്നു പറയാൻ മടിക്കാത്ത വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം സിനിമയിൽ മാത്രമേ അഭിനയിക്കുകയുള്ളൂ ജീവിതത്തിൽ അഭിനയിക്കാറില്ലെന്നും ശ്രീകുമാരൻ തമ്പി കുറിച്ചു.

News18
News18
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെയുണ്ടായ സൈബറാക്രമണത്തിൽ പ്രതികരിച്ച് ശ്രീകുമാരൻ തമ്പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. മനസിൽ തോന്നുന്നത് ആരോടും തുറന്നു പറയാൻ മടിക്കാത്ത വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം സിനിമയിൽ മാത്രമേ അഭിനയിക്കുകയുള്ളൂ ജീവിതത്തിൽ അഭിനയിക്കാറില്ലെന്നും ശ്രീകുമാരൻ തമ്പി കുറിച്ചു.
ഓൺലൈൻ മാദ്ധ്യമങ്ങളെയും അദ്ദേഹം പോസ്റ്റിലൂടെ വിമർശിച്ചു. ഒരു വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതാണ് ഇന്നത്തെ റീൽസ് സംസ്കാരമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കുറിപ്പിൽ പരാമർശിച്ചു. ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മമ്മൂട്ടിക്കെതിരെ സൈബറാക്രമണങ്ങൾ ഉണ്ടായത്.
വിഷയത്തിൽ കഴിഞ്ഞ ദിവസം റഫീഖ് വിശദീകരണം നൽകിയിരുന്നു. മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ കാര്യം അപമാനിക്കുന്ന നിലയിൽ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ശ്രീകുമാരൻ തമ്പിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
advertisement
"മനസിൽ തോന്നുന്നത് ആരോടും തുറന്നു പറയാൻ മടിയ്ക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് പ്രശസ്ത നടനും മലയാളത്തിന്റെ അഭിമാനവുമായ മമ്മൂട്ടി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ സ്വഭാവ സവിശേഷത ഇതു തന്നെയാണ്. മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കൂ, ജീവിതത്തിൽ അഭിനയിക്കാറില്ല. കാള പെറ്റന്നു കേട്ടാൽ ഉടനെ കയറെടുക്കുന്ന സൈബർ പോരാളികൾക്ക് അതു മനസ്സിലാകുമെന്നു തോന്നുന്നില്ല. തന്റെ സന്ദർശനം ഒരു ചർച്ചാ വിഷയമാക്കാൻ മമ്മൂട്ടി ആഗ്രഹിച്ചിട്ടുണ്ടാകില്ല.
ആരാധകരുടെ അമിത സ്നേഹം കലാകാരന് ഒരിക്കലും ശല്യമാകാൻ പാടില്ല..ഒരു വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന ഈ " റീൽസ് സംസ്കാരം " അഭിലഷണീയമാണോ എന്നു കൂടി ബന്ധപ്പെട്ടവർ ആലോചിക്കണം. ഒരാൾ മനസ്സിൽ കാണുന്നതു പോലെ മറ്റൊരാൾ പെരുമാറണം എന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല. സ്വകാര്യതയെ മാനിക്കാൻ ശ്രമിക്കുക"- അദ്ദേഹം കുറിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കൂ, ജീവിതത്തിൽ അഭിനയിക്കാറില്ല'; ശ്രീകുമാരൻ തമ്പി
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement