advertisement

തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

Last Updated:

കൊല്ലത്ത് ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം

News18
News18
ചിറയിൻകീഴ്: ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈൻ 'ഗീതാഞ്ജലി'യിൽ പ്രവീൺ (45) ആണ് മരിച്ചത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽനിന്നാണ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. കൊല്ലത്ത് ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കോർബ എക്‌സ്പ്രസിന് മുന്നിലേക്കാണ് ഇദ്ദേഹം ചാടിയത്. വിവരമറിഞ്ഞ് ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
Next Article
advertisement
'ഐഡി കാർഡ് എവിടെ?' ജർമനിയിൽ പാക് സൈനിക മേധാവി അസിം മുനീറിന് നേരിടേണ്ടി വന്ന സുരക്ഷാ പരിശോധന വൈറൽ
'ഐഡി കാർഡ് എവിടെ?' ജർമനിയിൽ പാക് സൈനിക മേധാവി അസിം മുനീറിന് നേരിടേണ്ടി വന്ന സുരക്ഷാ പരിശോധന വൈറൽ
  • ജർമനിയിൽ പാക് സൈനിക മേധാവി അസിം മുനീറിന് സുരക്ഷാ പരിശോധനയിൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു

  • സുരക്ഷാ ഉദ്യോഗസ്ഥർ അസിം മുനീറിനെ സാധാരണക്കാരനായി പരിഗണിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി

  • JSMM ഉൾപ്പെടെയുള്ള സംഘടനകൾ പാകിസ്ഥാൻ സൈന്യത്തിന് മേൽ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് പ്രതിഷേധിച്ചു

View All
advertisement