തിരുവനന്തപുരത്ത് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. സംഭവത്തെ കുറിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
Also Read- തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റു
വാങ്ങിയ ആളിൽ നിന്ന് പോലീസ് കുട്ടിയെ വീണ്ടെടുത്തിട്ടുണ്ട്. മൂന്നുലക്ഷം രൂപ നൽകി തിരുവല്ലം സ്വദേശിയാണ് 11 ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയത്. നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഉള്ളത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.