തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റു
- Published by:Arun krishna
- news18india
Last Updated:
തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
തിരുവനന്തപുരത്ത് നവജാത ശിശുവിനെ മാതാപിതാക്കള്‍ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വാങ്ങിയ ആളിൽ നിന്ന് പോലീസ് കുട്ടിയെ വീണ്ടെടുത്തിട്ടുണ്ട്. മൂന്നുലക്ഷം രൂപ നൽകി തിരുവല്ലം സ്വദേശിയാണ് 11 ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയത്.
നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഉള്ളത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 21, 2023 3:38 PM IST