കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി; ഓണപ്പരീക്ഷകളും മാറ്റിവെച്ചു
- Published by:ASHLI
- news18-malayalam
Last Updated:
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
തൃശ്ശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയിലും അവധി ബാധകമായിരിക്കും. സ്കൂൾ തലത്തിലുള്ള എല്ലാ പരീക്ഷകൾക്കും അവധി ബാധകമാണ്. നാളെ നടക്കുന്ന ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
ബന്ധപ്പെട്ട വകുപ്പുകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് കളക്ടർ അറിയിച്ചു. ഓണപരീക്ഷകളുടെ ആഴ്ചകളായതിനാൽ അവധി വീട്ടിൽ ഇരുന്നു പഠിക്കാനും റിവിഷനും ഉപയോഗപ്പെടുത്തണമെന്ന് കളക്ടർ അഭ്യർഥിച്ചു.
advertisement
കളക്ടറുടെ കുറിപ്പ്
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധി
തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല).
advertisement
ഇന്നും, കഴിഞ്ഞ ദിവസങ്ങളിലും, ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിൽ പല സ്ഥലങ്ങളിൽ ഉള്ള വെള്ളക്കെട്ടിന്റെയും, ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആണ് മുൻകരുതൽ നടപടിയുടെ ഭാഗമായി.. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജലശായങ്ങളിലും മറ്റു വെള്ളക്കെട്ടുകളിലും ഇറങ്ങാതെ വിദ്യാർത്ഥികൾ വീടുകളിൽ കഴിയണം എന്ന് അഭ്യർത്ഥിക്കുന്നു. ഓണപരീക്ഷകളുടെ ആഴ്ചകൾ ആണ് ഇത്, ഈ അവധി വീട്ടിൽ ഇരുന്നു പഠിക്കുവാനും റിവിഷനും മറ്റുമായി ഉപയോഗപെടുത്തേണ്ടതാണ്..
അർജുൻ പാണ്ഡ്യൻ
ജില്ലാ കളക്ടർ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 17, 2025 9:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി; ഓണപ്പരീക്ഷകളും മാറ്റിവെച്ചു