കെ.വി തോമസിന് സീറ്റില്ല; എറണാകുളത്ത് ഹൈബി ഈഡൻ കോൺഗ്രസ് സ്ഥാനാർഥി

Last Updated:

എറണാകുളം ലോക് സഭാ മണ്ഡലത്തിൽ എം.എൽ.എ ഹൈബി ഈഡൻ സ്ഥാനാർഥിയാകും.

തൃശൂർ: എറണാകുളം ലോക് സഭാ മണ്ഡലത്തിൽ എം.എൽ.എ ഹൈബി ഈഡൻ കോൺഗ്രസ് സ്ഥാനാർഥിയാകും. സിറ്റിങ് എം.പി കെ.വി തോമസിനെ മാറ്റിയാണ് ഹൈബി ഈഡന് സീറ്റ് നൽകിയത്. എറണാകുളം എം.എൽ.എയായ ഹൈബി ഈഡൻ കെ.എസ്.യു മുൻ സംസ്ഥാന അധ്യക്ഷനാണ്.
മുൻ എം.എൽ.എ പരേതനായ ജോർജ്ജ് ഈഡന്‍റെ മകനായി എറണാകുളത്ത് ജനനം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹൈബി ഈഡൻ കെ.എസ്.യുവിന്‍റെ സംസ്ഥാന അധ്യക്ഷനായി 2009 വരെ പ്രവർത്തിച്ചു.
2011 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിൽ സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 2016ൽ രണ്ടാം തവണയും നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.വി തോമസിന് സീറ്റില്ല; എറണാകുളത്ത് ഹൈബി ഈഡൻ കോൺഗ്രസ് സ്ഥാനാർഥി
Next Article
advertisement
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ; 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യും
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ;2026ലെ സമാധാനത്തിനുള്ള നൊബേൽസമ്മാനത്തിന് നാമനിർദേശം ചെയ്യും
  • മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ പ്രധാന പങ്ക് വഹിച്ച ട്രംപിനെ ഇസ്രായേൽ പരമോന്നത ബഹുമതി നൽകും.

  • ട്രംപിനെ 2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

  • നെതന്യാഹു ട്രംപിന്റെ ആഗോള സ്വാധീനം പ്രശംസിച്ച്, ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത് എന്ന് വിളിച്ചു.

View All
advertisement