advertisement

ഒരു വിദ്യാർഥിയുടെ പഠനം മറ്റൊരു വിദ്യാർഥി നിർബന്ധിച്ച് മുടക്കുന്നത് പൗരാവകാശ ലംഘനം; കലാലയ സമരങ്ങൾ നിരോധിച്ച് ഹൈക്കോടതി 

Last Updated:

കലാലയങ്ങൾക്കുള്ളിൽ ഘരാവോ, പഠിപ്പ് മുടക്ക്, ധർണ, മാർച്ച്‌ തുടങ്ങിയവയ്ക്കും കോടതി നിരോധനം ഏർപ്പെടുത്തി.

കൊച്ചി: കലാലയ സമരങ്ങൾ നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവ്. കാമ്പസിനകത്ത് പഠിപ്പ്മുടക്കിയുള്ള സമരങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. വിദ്യാർഥികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ കലാലയ രാഷ്ട്രീയം പാടില്ലെന്നും  ഹൈക്കോടതി ഉത്തരവിട്ടു. ഒരു വിദ്യാർഥിയുടെ പഠനം മറ്റൊരു വിദ്യാർത്ഥി നിർബന്ധിച്ച് മുടക്കുന്നത് പൗരാവകാശ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കാമ്പസിനകത്തെ സമാധാന അന്തരീക്ഷം ഉറപ്പാക്കാൻ പൊലിസ് സംരക്ഷണം തേടി ചില കോളജ് മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്. കാമ്പസിനുള്ളിൽ വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ സമരങ്ങൾ പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം. സമരത്തിനും പഠിപ്പ് മുടക്കിനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കാൻ പാടില്ല. സമാധാനപരമായ ചർച്ചകൾക്കോ ചിന്തകൾക്കോ കാമ്പുസുകളെ വേദിയാക്കണം. കലാലയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങൾ  പാടില്ലന്നും  ഹൈക്കോടതി നിര്ദേശിച്ചു.
Also Read- ഗുരുവായൂർ പത്മനാഭൻ ചെരിഞ്ഞു; വിടവാങ്ങിയത് ആനപ്രേമികളുടെയും ഭക്തരുടെയും ആരാധനപാത്രം
കലാലയങ്ങൾക്കുള്ളിൽ ഘരാവോ, പഠിപ്പ് മുടക്ക്, ധർണ, മാർച്ച്‌ തുടങ്ങിയവയ്ക്കും കോടതി നിരോധനം ഏർപ്പെടുത്തി. പഠിക്കുക എന്നത് വിദ്യാര്ത്ഥികളുടെ മൗലിക അവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ലന്നും കോടതി വ്യക്തമാക്കി. ഡിജിപി, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവർ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു വിദ്യാർഥിയുടെ പഠനം മറ്റൊരു വിദ്യാർഥി നിർബന്ധിച്ച് മുടക്കുന്നത് പൗരാവകാശ ലംഘനം; കലാലയ സമരങ്ങൾ നിരോധിച്ച് ഹൈക്കോടതി 
Next Article
advertisement
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
  • ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥർ ശക്തമായ ലോബിയുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നതായി ആരോപണം

  • ഇറാനിൽ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതയ്ക്കായി യുഎൻ തയ്യാറെടുക്കുന്നു എന്ന ഗുരുതര ആരോപണം

  • സഫയുടെ രാജിയെയും ആരോപണങ്ങളെയും ഐക്യരാഷ്ട്രസഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

View All
advertisement