'എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ല'; പ്രിയാ വർഗീസിന് കോടതിയുടെ വിമർശനം

Last Updated:

എന്‍എസ്എസ് കോർഡിനേറ്റർ പദവി അധ്യാപന പരിചയമല്ല, അധ്യാപനമെന്നത് ഗൗരവമുള്ള ജോലിയാണെന്നും കോടതി വിമര്‍ശിച്ചു. 

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ പ്രിയാ വര്‍ഗീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. സ്റ്റുഡൻ്റ്സ് സർവ്വീസസ് ഡയക്ടർ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി  നിരീക്ഷിച്ചു. നാഷണല്‍ സര്‍വീസ് സ്കീം കോർഡിനേറ്ററായിരുന്ന കാലം അധ്യയന പരിചയമല്ല. എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ലെന്നും കോടതി വിമര്‍ശിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്‍റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു. എന്‍എസ്എസ് കോർഡിനേറ്റർ പദവി അധ്യാപന പരിചയമല്ല. എന്‍എസ്എസ് സേവനത്തിൻറെ ഭാഗമായി കുഴിവെട്ടിയതൊന്നും അധ്യാപനമായി കാണാനാവില്ല. അധ്യാപനമെന്നത് ഗൗരവമുള്ള ജോലിയാണെന്നും കോടതി വിമര്‍ശിച്ചു.
കേസില്‍ സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ല'; പ്രിയാ വർഗീസിന് കോടതിയുടെ വിമർശനം
Next Article
advertisement
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
  • അക്രമകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

  • ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മൃഗങ്ങളെ കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്ലിന് അംഗീകാരം.

  • ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.

View All
advertisement