advertisement

Gold Smuggling| 'സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിസ്ഥാനത്ത് ആകുന്നത് രാജ്യത്ത് ആദ്യം': വി.മുരളീധരൻ

Last Updated:

മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്നും വി മുരളീധരൻ

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേര് ഉയർന്നു വന്നതോടെ സ്വർണക്കടത്ത് കേസ് ദേശീയതലത്തിൽ ചർച്ചയാക്കി ബിജെപി. രാജ്യത്ത് ആദ്യമായല്ല സ്വർണ കടത്ത് പിടികൂടുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിസ്ഥാനത്ത് ആകുന്നത് രാജ്യത്ത് ആദ്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി.
ഏത് ഏജൻസിയെക്കൊണ്ടും സ്വർണക്കടത്ത് കേസ് അന്വേഷിപ്പിക്കാമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതേ മുഖ്യമന്ത്രിയും സംഘവും ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയിൽ പോയത്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്നും വി മുരളീധരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
advertisement
യുണിടാകിന്റെ അഴിമതി മറച്ച് വെയ്ക്കാനാണ് സർക്കാർ ശ്രമം. സ്വപ്ന സുരേഷുമായുള്ള പരിചയത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി നിലപാട് മാറ്റുകയാണ്. ന്നേരത്തെ സ്വപ്നയെ അറിയില്ലാ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. തെളിവ് നശിപ്പിക്കാൻ ബോധപൂർവ്വം തീ കൊളുത്തിയതാണെന്നും മുരളിധരൻ ആരോപിച്ചു.സ്വപ്നയുടെ മൊഴി ഗൗരവതരമെന്ന് ബിജെപി ദേശീയ വക്താവ് സംബീത് പാത്രയും പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| 'സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിസ്ഥാനത്ത് ആകുന്നത് രാജ്യത്ത് ആദ്യം': വി.മുരളീധരൻ
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement