Gold Smuggling Case | ശിവശങ്കറിന് നടുവേദന; സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റി

Last Updated:

വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ശിവശങ്കറിന് മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധന നടത്തും.

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും  തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.  ഈ സാഹചര്യത്തിൽ ശിവശങ്കറിന് മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധന നടത്തും.
 തനിക്ക് കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കർ ഡോക്ടർമാരോട് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജിലെത്തിച്ച ശിവശങ്കറിനെ ന്യൂറോളജി വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് മാറ്റി. വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞിരുന്നു. ഇതിനാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശിവശങ്കറിന്റെ നട്ടെല്ലിന്റെ കശേരു പരിശോധന നടത്തും. പരിശോധനയിൽ ഡിസ്ക് തകരാർ കണ്ടെത്തിയതായാണ് വിവരം. അതേസമയം ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്നും രക്തസമ്മർദം സാധാരണനിലയിലാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശിവശങ്കറിനെ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കാൻ കസ്റ്റംസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്ത‌ലത്തിൽ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്.
advertisement
ഇതിനിടെ മാധ്യമപ്രവർത്തകർക്കു നേരെ സ്വകാര്യ ആശുപത്രിയിലെ  സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്നും കൈയ്യേറ്റ ശ്രമമുണ്ടായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | ശിവശങ്കറിന് നടുവേദന; സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റി
Next Article
advertisement
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
  • ഇറാൻ സന്ദർശിക്കാൻ ഇനി ഇന്ത്യക്കാർ വിസ നേടേണ്ടതുണ്ട്, വിസ ഇളവ് നവംബർ 22 മുതൽ റദ്ദാക്കി.

  • ഇറാനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന സൗകര്യം താൽക്കാലികമായി നിർത്തി.

  • ഇറാനിയൻ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കുകയും വിമാനത്തിൽ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കണം.

View All
advertisement