advertisement

കർണാടക നഴ്‌സിങ് ബിരുദം കേരളത്തിൽ സാധുത; രജിസ്‌ട്രേഷൻ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

Last Updated:

പഠിച്ച കോളജിന് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി രജിസ്‌ട്രേഷൻ തടയുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി

News18
News18
കൊച്ചി: കർണാടകയിലെ അംഗീകൃത നഴ്‌സിങ് കോളജുകളിൽ നിന്ന് ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ രജിസ്‌ട്രേഷൻ നൽകണമെന്ന് ഹൈക്കോടതി. പഠിച്ച കോളജിന് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേരള നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ തടയുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കർണാടക സ്‌റ്റേറ്റ് അസോസിയേഷൻ ഓഫ് ദ് മാനേജ്‌മെന്റ് ഓഫ് നഴ്‌സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് നിർണ്ണായക വിധി.
നഴ്‌സിങ് കോളജുകൾക്ക് അംഗീകാരം നൽകാനുള്ള അധികാരം അതത് സംസ്ഥാന നഴ്‌സിങ് കൗൺസിലുകൾക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോളജുകളിലെ പഠനനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമായ ഭൗതികവും ക്ലിനിക്കലുമായ സാഹചര്യങ്ങൾ നിഷ്‌കർഷിക്കുക മാത്രമാണ് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ചെയ്യുന്നത്. കർണാടക സ്‌റ്റേറ്റ് നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ പൂർണ്ണമായും സാധുതയുള്ളതാണ്. നിയമപ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ട സർവകലാശാലാ യോഗ്യതയുള്ളവർക്ക് കേരളത്തിലെ കൗൺസിൽ രജിസ്‌ട്രേഷൻ നൽകണമെന്നും സംസ്ഥാനത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കർണാടക നഴ്‌സിങ് ബിരുദം കേരളത്തിൽ സാധുത; രജിസ്‌ട്രേഷൻ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement