എരുമേലി പേട്ടതുള്ളൽ: കാഞ്ഞിരപ്പള്ളി താലൂക്കിലെ സര്‍ക്കാര്‍-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജനുവരി 12ന് അവധി
- Published by:Rajesh V
- news18-malayalam
Last Updated:
പൊതു പരിപാടികൾക്കോ പൊതുപരീക്ഷകൾക്കോ അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍
കോട്ടയം: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിൽ ജനുവരി 12 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. അന്നേ ദിവസം നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷകൾക്കോ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ളതാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്ന് ആദ്യം ആരംഭിക്കുന്നത്. ആലങ്ങാട് ദേശക്കാരുടേതാണ് രണ്ടാമത്. അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്ന് ഉച്ചയോടെ പുറപ്പെടുന്നത്. തുടര്‍ന്ന് സംഘം വാവരുപള്ളിയിലും കയറി വാവരുടെ പ്രതിനിധിയുമായാണ് പേട്ട തുള്ളല്‍ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.
ആകാശത്ത് പൊന്‍നക്ഷത്രം തിളങ്ങുന്നതോടെ രണ്ടാമത്തെ സംഘമായ ആലങ്ങാട് പേട്ട സംഘം കൊച്ചമ്പലത്തില്‍ നിന്നും പേട്ട തുള്ളല്‍ ആരംഭിക്കും. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും പോയിയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയില്‍ കയറാതെയാണ് പോകുന്നത്. വാദ്യമേളം, കാവടിയാട്ടം, പൂക്കാവടി എന്നിവ പേട്ടതുള്ളലിന് മികവേകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
January 11, 2024 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എരുമേലി പേട്ടതുള്ളൽ: കാഞ്ഞിരപ്പള്ളി താലൂക്കിലെ സര്‍ക്കാര്‍-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജനുവരി 12ന് അവധി