സംസ്ഥാനത്ത് വ്യാഴാഴ്ച ബെവ്കോ മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല; 20നും അവധി

Last Updated:

ബിവറേജസ് തുറക്കില്ലെങ്കിലും കൺസ്യൂമർ ഫെഡ് മദ്യവിൽപനശാലകളും ബാറുകളും തുറന്നുപ്രവർത്തിക്കും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനമായ വ്യാഴാഴ്ച (ഓഗസ്റ്റ് 15) സംസ്ഥാനത്ത് ബിവറേജസ് കോർപറേഷൻ‌റെ മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല. പൊതു അവധി ആയതിനാൽ ബെവ്കോ ജീവനക്കാർക്കും അവധിയായിരിക്കും. എന്നാൽ ബിവറേജസ് തുറക്കില്ലെങ്കിലും കൺസ്യൂമർ ഫെഡ് മദ്യവിൽപനശാലകളും ബാറുകളും തുറന്നുപ്രവർത്തിക്കും.
പതിവ് ഡ്രൈ ഡേക്ക് പുറമേ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കാണ് ബെവ്കോയ്ക്ക് അവധിയുള്ളത്. അതേസമയം, ഓഗസ്റ്റ് 20ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് 20ന് സംസ്ഥാനത്ത് ഡ്രൈ ഡേ ഏർപ്പെടുത്തിയത്. അന്ന് സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപന ശാലകളും കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വ്യാഴാഴ്ച ബെവ്കോ മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല; 20നും അവധി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement