രാഹുൽ ഈശ്വറിനെതിരായ പരാതിയിൽ ഹണി റോസിന് തിരിച്ചടി; കേസെടുക്കാനാകില്ലെന്ന് പൊലീസ്
- Published by:ASHLI
- news18-malayalam
Last Updated:
പരാതിയില്‍ പൊലീസിന് കേസെടുക്കാന്‍ വകുപ്പുകളില്ലെന്നും രാഹുല്‍ ഈശ്വറിനെതിരെ കോടതി വഴി പരാതി നല്‍കണമെന്നും കൊച്ചി പൊലീസ് അറിയിച്ചു
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നിലവിലെ പരാതിയിൽ പൊലീസിന് കേസെടുക്കാൻ വകുപ്പുകളില്ലെന്നും രാഹുൽ ഈശ്വറിനെതിരെ കോടതി വഴി പരാതി നൽകണമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നാണ് കോടതിയിൽ പൊലീസ് നൽകിയിരിക്കുന്ന റിപ്പോർട്ട്.
അതേസമയം രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. ഈ മാസം 27ന് രാഹുലിന്റെ ഹർജി പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി വെച്ചിരിക്കുകയാണ്. ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു രാഹുൽ ഈശ്വറിന്റെ നടിക്കെതിരായ പരാമാർശം. ഇതിനു പിന്നാല നടി രാഹുലിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ ഹണി റോസിനെ കുറ്റപ്പെടുത്തിയ രാഹുൽ ഈശ്വർ നടിയുടെ വസ്ത്രധാരണത്തെ ചാനൽ ചർച്ചകളിൽ പരസ്യമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിനെ അനുകൂലിച്ചു കൊണ്ടും പലരുിം രംഗത്തെത്തി. ഇതോടെ പൊതുബോധം തനിക്കെതിരാക്കാനാണ് രാഹുലിന്റെ ശ്രമമെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഹണി ആരോപിച്ചിരുന്നു. രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളടക്കമായിരുന്നു ഹണി റോസ് പരാതി നൽകിയത്. ഇത് കൂടാതെ തൃശൂർ സ്വദേശിയായ ഒരാളും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 18, 2025 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ ഈശ്വറിനെതിരായ പരാതിയിൽ ഹണി റോസിന് തിരിച്ചടി; കേസെടുക്കാനാകില്ലെന്ന് പൊലീസ്