തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി
118 എ വകുപ്പ് ഇങ്ങനെസൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ട്
സർക്കാർ കൊണ്ടു വന്ന പൊലീസ് ആക്ട് ഭേദഗതി - 'ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്'
എന്തുകൊണ്ട്?ഡബ്ബിംഗ് ആർടിസ്റ്റ്
ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്
നിയമം ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
2019 തെരഞ്ഞെടുപ്പ് സി പി എം പ്രകടനപത്രികഇന്ത്യൻ ശിക്ഷ നിയമത്തിൽ അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് ആയിരുന്നു അത്. ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സി പി എം അത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499 റദ്ദാക്കപ്പെടേണ്ട വകുപ്പ് എന്നാണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സി പി
എം പറഞ്ഞത്.
You may also like:രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം [NEWS]Covid 19 | ഇന്ത്യയുടെ കോവാക്സിൻ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ച; രോഗമില്ലാത്തയാൾക്ക് ന്യൂമോണിയ പിടിപെട്ടിട്ടും പരീക്ഷണം തുടർന്നു [NEWS] SBI | എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും [NEWS]ഐ പി സി 499നേക്കാൾ അപകടകരമാണോ കേരള പൊലീസ് ആക്ട് 118 എ?ആണെന്നുവേണം അനുമാനിക്കാൻ. അതിന്റെ കോഗ്നിസിബിൾ സ്വഭാവമാണ് കാരണം.
കോഗ്നിസിബിളും നോൺ - കോഗ്നിസിബിളും തമ്മിലുള്ള വ്യത്യാസം ?ഐ പി സി 499 അനുസരിച്ചുള്ള മാനനഷ്ടക്കേസ് നോൺ - കോഗ്നിസിബിൾ ആണ്. അതിനാൽ ഇത്തരം
മാനനഷ്ടക്കേസുകളിൽ തുടർ നടപടിക്ക് മജിസ്ട്രേറ്റിന്റെ അനുവാദം വേണം. എന്നാൽ, കേരള പൊലീസ് ആക്ട് 118 എ കോഗ്നിസിബിൾ ആണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ഒരു പരാതിക്കാരൻ പോലുമില്ലാതെ പൊലീസിനു സ്വമേധയാ കേസ് എടുക്കാൻ കഴിയും.
ഐടി ആക്ടിലെ 66എ വകുപ്പിനൊപ്പം എടുത്തുകളയപ്പെട്ട 118 ഡി വകുപ്പ്ഐടി ആക്ടിലെ 66എ വകുപ്പ് സുപ്രീംകോടതി എടുത്തു കളഞ്ഞത് ഏറ്റവും ആദ്യം സ്വാഗതം ചെയ്ത പാർട്ടികളിൽ ഒന്നാണ് സി പി എം. ഇതേ വിധിയിലാണ് കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും എടുത്തു കളഞ്ഞത്. അന്ന് സി പി എം പോളിറ്റ് ബ്യൂറോ ഇതിനെ വിശേഷിപ്പിച്ചത് 'നാഴികക്കല്ലാകുന്ന വിധി' എന്ന് ആയിരുന്നു.സിതാറാം യെച്ചൂരി കോടതിവിധിയെ വലിയ ആശ്വാസമെന്ന് വിശേഷിപ്പിച്ചിരുന്നു.
സർക്കാരുകൾക്ക് എതിരെ അഭിപ്രായം ഉന്നയിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ 66എ ഉപയോഗിക്കുന്നതിനെ സി പി എം തന്നെ നിരവധി തവണ അപലപിച്ചിട്ടുണ്ട്. ഇക്കാര്യം പാർലമെന്റിൽ സി പി എം നേതാവ് പി രാജീവ് പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഐടി ആക്ട് 66എയ്ക്കെതിരെ പി രാജീവ്ദേശാഭിമാനി ചീഫ് എഡിറ്ററും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവ് ഐടി ആക്ട് 66 എയെക്കുറിച്ച് ഇക്കഴിഞ്ഞ സെപ്തംബർ 28ന് ഫേസ്ബുക്കിൽ അഭിപ്രായപ്രകടനം നടത്തിയത് ഇങ്ങനെ, 'ഐടി ആക്ട് 66 എ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കുന്ന മിക്കവരും
ജയിലിനകത്തായിരുന്നേനെ. കോടതി അലക്ഷ്യ കേസൊന്നും ആവശ്യമില്ലാതെ തിഹാർ ജയിലിലേക്ക് അയയ്ക്കാൻ
എളുപ്പത്തിൽ കഴിയുമായിരുന്നു'.
എന്നാൽ, ഈ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ച് ഒരു മാസം കഴിയുന്നതിനു മുമ്പേയാണ് 66എ വകുപ്പിനെ വെല്ലുന്ന
നിയമഭേദഗതിയുമായാണ് സി പി എം നേതൃത്വം നൽകുന്ന സർക്കാർ എത്തിയത്. ഒക്ടോബർ 21നാണ് ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായത്.
ഗവർണർ ഒപ്പിട്ടത് നവംബർ 21ന്സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതി ഓർഡിനൻസിൽ ഗവർണർ നവംബർ 21 ശനിയാഴ്ച ഒപ്പിട്ടു. നിലവിലുള്ള പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്.
പുതിയ രൂപത്തിൽ എത്തിയത് കോടതി എടുത്തുകളഞ്ഞ വകുപ്പ്അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2015ൽ സുപ്രീം കോടതി ഐടി ആക്ട് 66എ വകുപ്പിന് ഒപ്പം പൊലീസ് ആക്ടിലെ 118 ഡി കൂടി എടുത്തു കളഞ്ഞത്. പുതിയ ഭേദഗതി കൂട്ടിച്ചേർത്തിരിക്കുന്നത് അതേ 118 ആം വകുപ്പിലാണ്. റദ്ദാക്കപ്പെട്ട 118 ഡിക്ക് സമാനമാണ് 118 എ വകുപ്പും.
എന്തായിരുന്നു 118 ഡി ?അഭിപ്രായ പ്രകടനം, പ്രസ്താവന, ഫോൺവിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ ഏതെങ്കിലും ഉപകരണം വഴിയോ ഇ-മെയിൽ വഴിയോ അസഭ്യമായ രീതിയിൽ ശല്യപ്പെടുത്തിയാൽ മൂന്നു വർഷം വരെ തടവോ 10000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റം.
കേരളത്തിൽ ഇത് നടപ്പാകുമോ ?സാധാരണഗതിയിൽ ഇത്തരം നിയമങ്ങൾ നടപ്പാകുമ്പോൾ മലയാള സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് പതിവാണ്. എന്നാൽ, ഒക്ടോബർ 21ന് ഇത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായതിനു ശേഷം ഒരു മാസം കഴിയുമ്പോഴും ഒരു രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയില്ല. സംഘപരിവാർ സൈദ്ധാന്തികനായ ടി.ജി മോഹൻദാസ് മാത്രമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുകയും ഭേദഗതിയിൽ ഒപ്പു വെയ്ക്കരുതെന്ന് നിവേദനത്തിലൂടെ അഭ്യർത്ഥിക്കുകയും ചെയ്തത്. നവംബർ 21നാണ് ഗവർണർ ഭേദഗതിയിൽ ഒപ്പു വച്ചത്. ആരും പ്രതിഷേധം അറിയിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ആക്ട് ഭേദഗതിയിലൂടെ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.