ഇന്റർഫേസ് /വാർത്ത /Crime / Attack On YouTuber | നിയമം കയ്യിലെടുക്കുന്നത് ശരിയാണോയെന്ന് കോടതി; ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ 30ന് വിധി പറയും

Attack On YouTuber | നിയമം കയ്യിലെടുക്കുന്നത് ശരിയാണോയെന്ന് കോടതി; ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ 30ന് വിധി പറയും

News18 Malayalam

News18 Malayalam

"വിജയ് പി നായർ വിളിച്ചത് അനുസരിച്ചാണ് സുഹൃത്തുക്കൾക്കൊപ്പം അയാൾ താമസിക്കുന്ന മുറിയിൽ ചെന്നത്. അല്ലാതെ അതിക്രമിച്ചു കയറിയതല്ല. മുറിയിൽ കയറിയപ്പോൾ വിജയ് പി നായർ ഉപദ്രവിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഒരു പിടിവലി നടന്നത്"

  • Share this:

കൊച്ചി: അശ്ലീലം പറഞ്ഞതിന് യൂട്യൂബറെ താമസസ്ഥലത്തെത്തി മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 30 ന് വിധി പറയുമെന്നു ഹൈക്കോടതി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. നിയമം കയ്യിലെടുക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു.

 ട്യൂബർ വിജയ് പി. നായർ സ്വമേധയാ ലാപ്ടോപ്പും ഫോണും നൽകിയതാണെന്നും മോഷ്ടിച്ചതല്ലെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ അപ്പോൾ തന്നെ പൊലീസിന് കൈമാറി. ഇതനുസരിച്ചു പൊലീസ് കേസെടുത്തു. അതിനു ശേഷമാണ് വിജയ് പി നായരുടെ പരാതി വരുന്നത്. വിജയ് പി നായർ വിളിച്ചത് അനുസരിച്ചാണ് സുഹൃത്തുക്കൾക്കൊപ്പം അയാൾ തമാമസിക്കുന്ന മുറിയിൽ ചെന്നത്. അല്ലാതെ അതിക്രമിച്ചു കയറിയതല്ല. മുറിയിൽ കയറിയപ്പോൾ വിജയ് പി നായർ ഉപദ്രവിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഒരു പിടിവലി നടന്നത്. പൊലീസ് ചുമത്തിയിരിക്കുന്ന മോഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു.

Also Read സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചവരെ വീണ്ടും അപമാനിക്കരുത്; ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരായ വകുപ്പുകൾ പുനഃപരിശോധിക്കണം: മുഖ്യമന്ത്രിക്ക് അഭ്യർത്ഥന

നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്താന് അധികാരമെന്നും ഒരാളെ മുറിയിൽ കയറി ആക്രമിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ജയിലിൽ പോകാൻ ഭയക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. നിയമം കയ്യിലെടുക്കുമ്പോൾ അനന്തര നടപടികൾ നേരിടാൻ തയാറാകണമെന്നും കോടതി പറഞ്ഞു. മോഷ്ടിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നിരിക്കമെന്നില്ലെന്ന് സർക്കാർ അഭിഭാഷനും ചൂണ്ടിക്കാട്ടി.

യൂട്യൂബറെ ആക്രമിച്ചെന്ന കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാൺ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നൽകിയത്.  മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

First published:

Tags: Attack on youtuber, Bhagyalakshmi, Kerala high court, Youtuber