വിശുദ്ധ ഖുർആനുമായി മലപ്പുറത്തേക്ക് പോയ വാഹനത്തിന്റെ GPS ഓഫായത് എങ്ങനെ? സിആപ്റ്റിലെ NIA അന്വേഷണം തുടരുന്നു

സംഭവ ദിവസം വാഹനം 360 കിലോമീറ്ററിൽ അധികം ഓടിയതായി കണ്ടെത്തിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: September 24, 2020, 10:27 AM IST
വിശുദ്ധ ഖുർആനുമായി മലപ്പുറത്തേക്ക് പോയ വാഹനത്തിന്റെ GPS ഓഫായത് എങ്ങനെ? സിആപ്റ്റിലെ NIA അന്വേഷണം തുടരുന്നു
സി-ആപ്റ്റ്
  • Share this:
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്നുള്ള മതഗ്രന്ഥങ്ങൾ അടങ്ങിയ പാഴ്സൽ മലപ്പുറത്തേക്ക് കൊണ്ടുപോയ സി-ആപ്റ്റ് വാഹനത്തിന്റെ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) സംഭവദിവസം വിച്ഛേദിക്കപ്പെട്ടത് മനഃപൂർവമാണോ എന്നത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടരുന്നു. ജിപിഎസ് എൻഐഎ ഇന്നലെ പിടിച്ചെടുത്തു. മതഗ്രന്ഥങ്ങളുമായി പോയദിവസം ഈ ജിപിഎസ് പത്തുമണിക്കൂറോളം വിച്ഛേദിക്കപ്പെട്ടത് വാഹനംപോയ വഴി കണ്ടെത്താതിരിക്കാൻ മനഃപൂർവം വേർപ്പെടുത്തിയതാണോ എന്നാണ് അന്വേഷിക്കുന്നത്.

Also Read- മലപ്പുറത്തും തിരുവനന്തപുരത്തും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ദേശീയ ശരാശരിയെക്കാൾ കൂടുതൽ

സി-ആപ്റ്റില്‍ചൊവ്വാഴ്ച മൂന്നുതവണയായി എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നലെയും എൻഐഎ സംഘം സി-ആപ്റ്റിലെത്തിയിരുന്നു. വട്ടിയൂർക്കാവ് സി-ആപ്റ്റ് വളപ്പിൽവെച്ച് എൻഐഎ ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. ജിപിഎസ് യൂണിറ്റ് വാഹനത്തിൽ നിന്ന് വേർപ്പെടുത്തി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. വാഹനത്തിൽ നിന്നും ജിപിഎസ് യൂണിറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെങ്കിൽ ശാസ്ത്രീയ പരിശോധനയിലൂടെ റൂട്ട് കണ്ടെത്താനാകും. ജീവനക്കാരുടെ മൊഴികളിൽ വൈരുധ്യമുള്ളതുകൊണ്ടാണ് ജിപിഎസ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

Also Read- കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ്: 300 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകള്‍ക്ക് മഴവെള്ള സംഭരണി നിർബന്ധമല്ല

ലോറി സംഭവ ദിവസം 360 കിലോമീറ്ററിൽ അധികം ഓടിയതായി കണ്ടെത്തിയിട്ടുണ്ട്. ലോഗ് ബുക്കിലെ കണക്കുകളിൽ ക്രമക്കേടുള്ളതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സി-ആപ്റ്റ് മുന്‍ എംഡിയുടെയും ജീവനക്കാരുടെയും അടക്കം മൊഴി എടുത്തിരുന്നു. വന്ന പായ്ക്കറ്റുകളില്‍ നിന്നെടുത്ത ഖുറാന്‍ സി ആപ്റ്റിലെ ജീവനക്കാന്റെ വീട്ടില്‍ നിന്ന് പരിശോധനയ്ക്കായി എന്‍ഐഎ ഏറ്റുവാങ്ങിയിട്ടുണ്ട്. മത ഗ്രന്ഥങ്ങളുമായി മലപ്പുറത്തേക്ക് വാഹനം പോകുമ്പോള്‍ തൃശ്ശൂരിന് ശേഷം ജിപിഎസ് സംവിധാനങ്ങള്‍ കട്ടായി എന്നാണ് ആരോപണം ഉയര്‍ന്നത്.ഇത് സംബന്ധിച്ച് ജീവനക്കാരെ കൊച്ചിയില്‍ വിളിച്ചുവരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജിപിഎസ് സംവിധാനം തകരാറില്‍ ആയത് സംബന്ധിച്ച കൃത്യമായ വിവരം പങ്കുവയ്ക്കാന്‍ ജീവനക്കാര്‍ക്ക് ആയില്ല. മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ഖുർആന്‍ പാക്കറ്റുമായി മലപ്പുറത്തേക്ക് പോയതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. മത ഗ്രന്ഥങ്ങള്‍ എന്തുകൊണ്ടാണ് സി-ആപ്റ്റില്‍ എത്തിച്ചത് എന്നത്‌ സംബന്ധിച്ച് കൃത്യമായ ഉത്തരം നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു തവണയും എന്‍ഐഎ ഒരു തവണയും ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിരുന്നു.
Published by: Rajesh V
First published: September 24, 2020, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading