Human bones | ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യാസ്ഥികൾ; ഒപ്പം തകിടുകളും ധാന്യങ്ങളും; ഫോറൻസിക് പരിശോധന നടത്തും
- Published by:Rajesh V
- news18-malayalam
Last Updated:
പല്ല് ഉൾപ്പെടെ കീഴ്ത്താടി, കൈ കാലുകളുടെ എല്ലുകൾ, ഇടുപ്പെല്ല് തുടങ്ങിയവയാണ് കണ്ടെത്തിയത്
കൊല്ലം (Kollam) ഇത്തിക്കരയാറ്റിൽ (Ithikkara River) ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ (Human Bones) കണ്ടെത്തി. ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്ത് നിന്നാണ് അസ്ഥികൾ അടങ്ങിയ ചാക്ക് കണ്ടെത്തിയത്. പല്ല് ഉൾപ്പെടെ കീഴ്ത്താടി, കൈ കാലുകളുടെ എല്ലുകൾ, ഇടുപ്പെല്ല് തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതിനൊപ്പം മറ്റൊരു ചാക്കിൽ ചുവന്നപട്ട്, ചന്ദനത്തിരിയുടെ പീഠം, ഫ്രെയിം ചെയ്ത ഫോട്ടോയുടെ അവശിഷ്ടം, നെല്ല് തുടങ്ങിയവ ഉണ്ടായിരുന്നു.
വിവരമറിഞ്ഞ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശവാസിയായ യുവാവിന്റെ സഹായത്തോടെ ആറ്റിൽ മുങ്ങി നടത്തിയ പരിശോധനയിൽ മറ്റ് രണ്ട് ചാക്ക് കെട്ടുകൾ കൂടി കണ്ടെത്തി. ഒരു ചാക്കിൽ ഉണ്ടായിരുന്ന സ്റ്റീൽ കലത്തിൽ മണ്ണും ധാന്യങ്ങളും നിറച്ചിരുന്നു. മറ്റൊന്നിൽ തകിടിൽ എഴുതിയ നിരവധി യന്ത്രങ്ങളും കണ്ടെത്തി.
advertisement
Also Read- Extramarital affair| വിവാഹേതര ബന്ധം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി
അസ്ഥികൾ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയിൽ കാലപ്പഴക്കം സ്ത്രീയോ പുരുഷനോ, പ്രായം തുടങ്ങിയവ കണ്ടെത്താൻ കഴിയും. ഇന്നലെ കൊച്ചുപാലത്തിനു സമീപം മത്സ്യ ബന്ധത്തിന് എത്തിയവരാണ് അസ്ഥികൾ കണ്ടത്. തുടർന്ന് ചാത്തന്നൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
advertisement
ആലപ്പുഴയിൽ BJP പ്രവർത്തകൻ കുത്തേറ്റു മരിച്ചു; കൊലപാതകം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ
ആലപ്പുഴ (Alappuzha) ഹരിപ്പാട് (Haripad) ബിജെപി (BJP) പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യൻകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. ബിജെ പി - ആർഎസ്എസ് പ്രവർത്തകനാണ് കൊല്ലപ്പെട്ട ശരത് ചന്ദ്രൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 17, 2022 10:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Human bones | ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യാസ്ഥികൾ; ഒപ്പം തകിടുകളും ധാന്യങ്ങളും; ഫോറൻസിക് പരിശോധന നടത്തും