കൊച്ചിയിലെ തൊഴിൽ പീഡനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- Published by:ASHLI
- news18-malayalam
Last Updated:
വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ചൂഷണം ചെയ്തത്
കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിൽ തൊഴിലാളികൾക്ക് നേരെയുള്ള പീഡനത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ടാർഗറ്റ് തികച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുസ്ഥാൻ പവർലിങ്ക്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളോടാണ് പ്രാകൃതവും മനുഷ്യത്വരഹിതവുമായ കൃത്യം നടത്തിയത്. ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ഈ നടപടി. അഭിഭാഷകനായ കുളത്തൂർ ജയസിംഗ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി സ്വീകരിച്ചത്.
ALSO READ: തൊഴിലാളികളെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; കൊച്ചിയിൽ കൊടും ക്രൂരത
ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പഴം ചവച്ച് തുപ്പി നിലത്തിട്ട ശേഷം അത് നക്കിയെടുക്കാനായി തൊഴിലാളികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് പുറത്തെത്തുന്നത്. ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ഇത്തരത്തിൽ പ്രാകൃതമായ തൊഴിൽ ചൂഷണം നടന്നത്. പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് വാഗ്ധാനം ചെയ്താണ് ഉദ്യോഗാർത്ഥികളെ ഇവർ തിരഞ്ഞെടുക്കുന്നത്. വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ചൂഷണം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 05, 2025 6:30 PM IST