News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 24, 2020, 6:54 PM IST
(പ്രതീകാത്മക ചിത്രം)
കൊച്ചി: നിർമ്മാണം പൂര്‍ത്തിയാക്കിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുക്കാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത് സംബന്ധിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാലാഴ്ച്ചക്കകം ഹാജരാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
പാലം തുറന്നു കൊടുത്താല്‍ വാഹന യാത്രികര്‍ക്കും ജനങ്ങള്‍ക്കും ഗതാഗതക്കുരുക്ക് നേരിടാതെ യാത്ര ചെയ്യാനാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വൈറ്റില-കുണ്ടന്നൂര്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കാരണം ജനം ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. വൈറ്റിലയിലും കുണ്ടന്നൂരും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ മാസം നവംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നെങ്കിലും പാലങ്ങള്‍ ഇതുവരെ തുറന്നു നൽകിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ജനുവരി ആദ്യ ആഴ്ചയില്‍ മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.
Published by:
user_57
First published:
December 24, 2020, 6:54 PM IST