തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍(Farm Laws) തിരിച്ചുവരുമെന്ന് സുരേഷ് ഗോപി എംപി(Suresh Gopi). നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അമര്‍ഷമുള്ള ബിജെപിക്കാരന് ആണ് താനെന്ന് അദ്ദേഹം പറഞ്ഞു. യുപി ബോര്ഡറില് കര്‍ഷകര്‍ക്ക് കഞ്ഞിവയ്ക്കാന്‍ പൈനാപ്പിളും കൊണ്ടു പോയ കുറപ്പേരുണ്ട് ഇവരൊക്കെ കര്‍ഷകരോടൊക്കെ എന്ത് ഉത്തരം പറയും എന്ന് ഉത്തരം പറയുമെന്ന് അദ്ദേഹം ചോദിച്ചു.
ആരാണ് കര്‍ഷകരുടെ സംരക്ഷകരെന്ന് സുരേഷ് ഗോപി ചോദിച്ചു. 'കാര്‍ഷിക നിയമങ്ങള്‍ തിരിച്ചു വരും. അതിനായി ജനങ്ങളും കര്‍ഷകരും ആവശ്യപ്പെടും. ശരിയായ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. അല്ലെങ്കില്‍ ഈ ഭരണത്തെ പറഞ്ഞയക്കും കര്‍ഷകര്‍ ആ നിലയിലേക്ക് പോകും കാര്യങ്ങള്‍' അദ്ദേഹം പറഞ്ഞു.
Bus-Auto-Taxi Fare | ബസ്,ഓട്ടോ,ടാക്സി നിരക്ക് വര്‍ധന മെയ് ഒന്ന് മുതല്‍; കണ്സെഷന് വര്‍ധനവ് കാര്യത്തില്‍ തീരുമാനം പിന്നീട്
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി(Bus-Auto-Taxi Fare) നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിപ്പിച്ചേക്കും.ഗതാഗതമന്ത്രി ആന്റണി രാജുവാണ്(Minister Antony Raju) ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം കൈകൊള്ളുമെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രനിരക്ക് വര്‍നവ് പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി. 2020ല്‍ കോവിഡ് സ്പെഷല്‍ നിരക്കായി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് അടക്കമുള്ള ബസുകളില്‍ 25 ശതമാനം താല്‍ക്കാലിക നിരക്ക് ഏര്‍പ്പെടുത്തിയിരുന്നു.
നിരക്കു വര്‍ധനവ് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ച് ബസിന് മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് പത്തായാണ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓട്ടോയുടെ മിനിമം നിരക്ക് 25 രൂപയില്‍ നിന്ന്30 ആയി ഉയരും. ബസുകളുടെ മിനിമം ചാര്‍ജ് ഓരോ കിലോമീറ്ററിന് ഒരു രൂപ വര്‍ധിക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.