മരുന്നു വെള്ളം മറിച്ചിട്ടനിലയില്‍; വച്ചിരുന്ന പുല്ല് എടുത്തില്ല; അരിക്കൊമ്പനെ നിരീക്ഷിച്ച് വനംവകുപ്പ്

Last Updated:

വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ എട്ടംഗ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.

ഇടുക്കി: ചിന്നക്കാലിനെ ഭയപ്പെടുത്തിയിരുന്ന കാട്ടാന അരിക്കൊമ്പന്‍ പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലേക്ക് കയറി. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റ‌ർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടു. ആറ് ആനകളുടെ കൂട്ടം സമീപത്തെത്തിയെങ്കിലും അരിക്കൊമ്പന്‍ പിന്മാറി. വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ എട്ടംഗ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.
ശനിയാഴ്ചയായിരുന്നു ചിന്നക്കാലിലെ അരിക്കൊമ്പനെ മയക്കുവെടി വെച്ച പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടത്. ഉൾവനത്തിലായതിനാൽ ജനവാസമേഖലയിലേക്ക് ആന തിരികെയെത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
ലോറിയിൽ കയറ്റി പെരിയാർ ടൈഗർ റിസർവിലേക്കു വരുന്നതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയ്ക്കു പരുക്കേറ്റിരുന്നു. ഇത് ഉണങ്ങാൻ വേണ്ട മരുന്നു നൽകിയ ശേഷമാണ് ആനയെ ലോറിയിൽനിന്ന് ഇറക്കിയത്. ഞായറാഴ്ച പുലർച്ചെ നാലേടെയാണ് അരിക്കൊമ്പനെ പെരിയാർ വനമേഖലയിൽ തുറന്നുവിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരുന്നു വെള്ളം മറിച്ചിട്ടനിലയില്‍; വച്ചിരുന്ന പുല്ല് എടുത്തില്ല; അരിക്കൊമ്പനെ നിരീക്ഷിച്ച് വനംവകുപ്പ്
Next Article
advertisement
'ഇസ്രായേലിന് മഹത്തായ ദിനം': ഹമാസ് ബന്ദി മോചന ഉടമ്പടിക്ക് ശേഷം ട്രംപിനും ഐഡിഎഫിനും നന്ദി പറഞ്ഞ് നെതന്യാഹു
'ഇസ്രായേലിന് മഹത്തായ ദിനം': ഹമാസ് ബന്ദി മോചന ഉടമ്പടിക്ക് ശേഷം ട്രംപിനും ഐഡിഎഫിനും നന്ദി പറഞ്ഞ് നെതന്യാഹു
  • നെതന്യാഹു ഹമാസിന്റെ തടവിൽ കഴിയുന്ന ബന്ദികളുടെ മോചന കരാറിനെ 'ഇസ്രായേലിന് മഹത്തായ ദിനം' എന്ന് വിളിച്ചു.

  • ബന്ദി മോചന കരാറിന് പിന്തുണ നൽകിയതിന് നെതന്യാഹു ട്രംപിനും ഐഡിഎഫിനും നന്ദി അറിയിച്ചു.

  • ഗാസയെ സൈനികമുക്തമാക്കാൻ ട്രംപിൻ്റെ 20-ഇന പദ്ധതി നെതന്യാഹു അംഗീകരിച്ചതായി റിപ്പോർട്ടുകൾ.

View All
advertisement