'ആ പരാമർശം എന്‍റെ അറിവോടെയല്ല'; വിവാദ ഹര്‍ജിയില്‍ സർക്കാരിന് ഐജി ലക്ഷ്മണ കത്തയച്ചു

Last Updated:

ഹർജി പിൻവലിക്കണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി

മോൻസൻ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ നടത്തിയ പരാമർശങ്ങൾ തന്‍റെ അറിവോടെയല്ലെന്ന് ഐജി ജി. ലക്ഷ്മണ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. ഹർജി പിൻവലിക്കണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ തനിക്ക് ലഭിച്ച നോട്ടീസിന് മറുപടിയായി എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ എംസിയിലെ പരാമര്‍ശങ്ങളാണ് തന്‍റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ സര്‍ക്കാരിനെ അറിയിച്ചത്.
സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവരികയും ചെയ്തു.
advertisement
ഹർജി വിവാദമായതോടെ അച്ചടക്ക നടപടി ഒഴിവാക്കാനാണ് വിഷയത്തില്‍ വിശദീകരണം നല്‍കി ഐജി ലക്ഷ്മണ  ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ പരാമർശം എന്‍റെ അറിവോടെയല്ല'; വിവാദ ഹര്‍ജിയില്‍ സർക്കാരിന് ഐജി ലക്ഷ്മണ കത്തയച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement