'ഓപ്പറേഷൻ തിയറ്ററിൽ രോഗികളുടെ സുരക്ഷക്കാവശ്യമായ പ്രോട്ടോക്കാൾ'; ശിരസും കൈയും മൂടുന്ന ആവശ്യത്തെ എതിർത്ത് IMA
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രോഗികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് ഡ്രസ് കോഡ് ഉൾപ്പെടെ പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുള്ളത്. ഇത് പാലിച്ച് മുന്നോട്ട് പോകണമെന്നും ഐഎംഎ
തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രോട്ടോക്കാൾ ഓപ്പറേഷൻ തിയറ്ററിൽ പാലിക്കണമെന്നും രോഗിയാണ് പ്രധാനമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി നുഹ് പറഞ്ഞു.
ഓപ്പറേഷൻ തീയറ്ററിൽ രോഗികളാണ് പ്രധാനം. രോഗികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് ഡ്രസ് കോഡ് ഉൾപ്പെടെ പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുള്ളത്. ഇത് പാലിച്ച് മുന്നോട്ട് പോകണമെന്നും ഐഎംഎ അറിയിച്ചു വിവിധ ബാച്ചുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് കഴിഞ്ഞ 26 ന് സംയുക്തമായി ഒപ്പിട്ട് കത്ത് നൽകിയത്.
വിദ്യാർത്ഥികളുടെ ആവശ്യം കോളജ് പ്രിൻസിപ്പൽ ഡോക്ടർമാർ അംഗങ്ങളായ ഹൈജീൻ കമ്മിറ്റിയ്ക്ക് വിടാൻ ഇരിക്കെയാണ് ഐഎംഎ നിലപാട് വ്യക്തമാക്കിയത്. ഏഴ് വിദ്യാർത്ഥിനികളാണ് ഒപ്പറേഷൻ തീയറ്ററിന് ഉള്ളിലും ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയത്.
advertisement
എം ബി ബി എസ് ക്ലാസുകളിൽശിരോവസ്ത്രം ധരിക്കാൻ നിലവിൽ അനുമതിയുണ്ട്. സർജൻമാരുടെയും, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിന്റെയും യോഗം അപേക്ഷയിൽ തീരുമാനം എടുക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 29, 2023 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓപ്പറേഷൻ തിയറ്ററിൽ രോഗികളുടെ സുരക്ഷക്കാവശ്യമായ പ്രോട്ടോക്കാൾ'; ശിരസും കൈയും മൂടുന്ന ആവശ്യത്തെ എതിർത്ത് IMA