ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡ്; കാറിന്‍റെ ഡിക്കിയിൽ നിന്നും അരക്കോടിയിലധികം രൂപ പിടിച്ചെടുത്തു
- Published by:user_49
Last Updated:
പരിശോധനയില്‍ 54 ലക്ഷം രൂപ കാറിന്റെ ഡിക്കിയില്‍ നിന്നും കണ്ടെത്തി
തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്‌പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നി സ്ഥാപനങ്ങൾ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും പണം അധികമായി സംഭാവനയായി സ്വീകരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്.
advertisement
വിശദമായ പരിശോധനയില്‍ 54 ലക്ഷം രൂപ കാറിന്റെ ഡിക്കിയില്‍ നിന്നും കണ്ടെത്തി. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. 2012ല്‍ കെ.പി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2020 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡ്; കാറിന്‍റെ ഡിക്കിയിൽ നിന്നും അരക്കോടിയിലധികം രൂപ പിടിച്ചെടുത്തു