ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്നത് നാടകം; ബിനീഷിനെ ആദർശ പുരുഷനാക്കാൻ ശ്രമം നടക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ദാരിദ്ര്യത്തിൽ നിന്നും കടന്നുവന്നവരാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. അങ്ങനെ എത്തിയവർ എങ്ങനെയാണ് ഇത്ര വലിയ സമ്പാദ്യത്തിന് സാമ്രാജ്യം കെട്ടിപ്പടുത്തത്?
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനിടയിൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന സംഭവങ്ങൾ നാടകമാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു പകലും രാത്രിയും നീണ്ട ബിനീഷ് കോടിയേരിയുടെ വീട്ടിലെ നാടകീയ രംഗങ്ങൾക്കിടെയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്നത് നാടകമാണ്. ക്രിമിനൽ കേസിൽ പ്രതിയായ ബിനീഷ് കോടിയേരിയെ ആദർശപുരുഷനാക്കി മാറ്റാൻ ആണ് ശ്രമങ്ങൾ നടക്കുന്നത്. ഈ ശ്രമങ്ങളാണ് ഇ ഡി പരിശോധന നടത്തിയപ്പോൾ ബിനീഷ് കോടിയേരിയുടെ വീട്ടിലുണ്ടായത്.
സ്വർണക്കടത്ത് കേസിൽ ഇഡി ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ്. സി എം രവീന്ദ്രൻ അറിയാതെ ഓഫീസിൽ ഒരു ഫയൽ പോലും നീങ്ങില്ല. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് രവീന്ദ്രനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആക്കിയത്. ഇത് എന്തിനു വേണ്ടിയാണ്?
advertisement
ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമർശനവും മുല്ലപ്പള്ളി നടത്തി.
ദാരിദ്ര്യത്തിൽ നിന്നും കടന്നുവന്നവരാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. അങ്ങനെ എത്തിയവർ എങ്ങനെയാണ് ഇത്ര വലിയ സമ്പാദ്യത്തിന് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇത് സംബന്ധിച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2020 1:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്നത് നാടകം; ബിനീഷിനെ ആദർശ പുരുഷനാക്കാൻ ശ്രമം നടക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ