കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഇന്ന്; ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ന് ഗ്രീന്‍ഫീല്‍ഡിലെ പിച്ച് ബൗളര്‍മാർക്ക് അനുകൂലമായേക്കുമെന്ന് സൂചനയുണ്ട്
തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ രണ്ടു കളിയും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ മൂന്നാം ഏകദിനവും വിജയിച്ച് പരമ്പര തൂത്തുവാരുകയാണ് രോഹിത് ശര്‍മ്മയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടായേക്കും. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിക്കുകയാണെങ്കിൽ പകരം അര്‍ഷ്ദീപ് സിങ്ങ് കളിച്ചേക്കും. ബാറ്റിങ്ങ് നിരയില്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പകരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവർ ടീമിലെത്താനും സാധ്യതയുണ്ട്. ഇതിനൊപ്പം അക്ഷർ പട്ടേലിന് പകരം വാഷിങ്ടൺ സുന്ദറിനെ കളിപ്പിക്കുന്ന കാര്യവും ടീം പരിഗണിച്ചേക്കും.
കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാര്യവട്ടത്ത് നടന്ന ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് സൂര്യകുമാര്‍ യാദവാണ്. അതുകൊണ്ടു തന്നെ കാര്യവട്ടത്ത് സൂര്യകുമാർ യാദവിന് അവസരം നൽകാൻ സാധ്യത കൂടുതലാണെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടി20യിൽ മികച്ച ഫോമിൽ കളിക്കുന്ന താരത്തിന്, ഏകദിനത്തിൽ ബിഗ് ഇന്നിംഗ്സുകളിൽ കളിച്ചെങ്കിൽ മാത്രമെ, ടീമിൽ സ്ഥാനം ഉറപ്പിക്കാനാകൂ.
advertisement
ആശ്വാസജയം തേടി ഇറങ്ങുന്ന ശ്രീലങ്ക മികച്ച പോരാട്ടം പുറത്തെടുത്താൽ ഇന്നത്തെ മത്സരം കാണികൾക്ക് വിരുന്നായി മാറും. ബാറ്റിങ്ങിലും ബോളിങ്ങിലും ലോകോത്തര നിലവാരത്തിലുള്ള മാച്ച് വിന്നർമാരില്ലെന്നതാണ് ലങ്ക നേരിടുന്ന വലിയ പ്രശ്നം.
അതേസമയം ഇന്ന് ഗ്രീന്‍ഫീല്‍ഡിലെ പിച്ച് ബൗളര്‍മാർക്ക് അനുകൂലമായേക്കുമെന്ന് സൂചനയുണ്ട്. അതിനാല്‍ ടോസ് നിര്‍ണായകമാകും. രാവിലെ 11 മണി മുതൽ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 15, 2023 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഇന്ന്; ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത