നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി
- Published by:Naseeba TC
- news18-malayalam
Last Updated:
കൊല്ലം സ്വദേശി വിജിത്ത്, വയനാട് സ്വദേശി സനു ജോസ്, എറണാകുളം സ്വദേശി മിൽട്ടൺ ഡിക്കോത്ത് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികൾ
കൊച്ചി: നൈജീരിയയിൽ തടവിലാക്കപ്പെട്ട എണ്ണക്കപ്പൽ എം.ടി.ഹീറോയിക് ഇഡുവിനേയും നാവികരേയും മോചിപ്പിച്ചു.16 ഇന്ത്യക്കാർ അടക്കം 26 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എണ്ണ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ നൈജീരിയൻ സൈന്യം പിടികൂടിയത്. കൊല്ലം സ്വദേശി വിജിത്ത്, വയനാട് സ്വദേശി സനു ജോസ്, എറണാകുളം സ്വദേശി മിൽട്ടൺ ഡിക്കോത്ത് എന്നിവരാണ് മോചിതരായത്.
Also Read- ഗിനിയിൽ തടഞ്ഞ കപ്പലിലെ മലയാളി ചീഫ് ഓഫീസർ സനു അറസ്റ്റിൽ; നൈജീരിയയ്ക്ക് കൈമാറി
കപ്പൽ അടുത്ത തുറമുഖത്തേക്ക് യാത്ര തിരിച്ചു. ദക്ഷിണാഫ്രിക്കയിലേക്കാണ് യാത്ര. മലയാളി നാവികർ 10 ദിവസത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയിൽ എത്തും. ഇവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലത്ത് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് തടവിലാക്കപ്പെട്ടവരിൽ ഒരാളായ വിജിത്ത്.
ശനിയാഴ്ച്ച വൈകിട്ടോടെയാണ് സൈനികർക്ക് പാസ്പോർട്ട് തിരികെ ലഭിച്ചത്. പത്ത് മാസം മുമ്പാണ് കപ്പൽ നൈജീരിയൻ സേന തടവിലാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 28, 2023 2:01 PM IST