ആരോഗ്യരക്ഷാ സാമഗ്രികള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ വ്യവസായ, ആരോഗ്യ വകുപ്പുകള്‍ കൈകോര്‍ക്കുന്നു

Last Updated:

സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും ആരോഗ്യരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കുന്നതിനായി വ്യവസായ, ആരോഗ്യ വകുപ്പുകള്‍ കൈകോര്‍ക്കുന്നു. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.
സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്.
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനും വ്യവസായ വകുപ്പിന് കീഴിലുള്ള ഏജന്‍സികളും ചേര്‍ന്ന സംയുക്ത സംരംഭത്തെക്കുറിച്ചാണ് ആലോചിക്കുന്നത്.
കുറഞ്ഞ നിരക്കില്‍ ആരോഗ്യ മേഖലക്കാവശ്യമായ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയും ആഭ്യന്തര വ്യവസായങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ പൊതുമേഖലാ, ചെറുകിട വ്യവസായ യൂണിറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് നിലവില്‍ തന്നെ മുന്‍ഗണനാ നയമുണ്ട്. ഇത് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സംയുക്ത സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
advertisement
സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ഫാര്‍മ പാര്‍ക്കില്‍ ഒട്ടേറെ വ്യവസായികള്‍ നിക്ഷേപത്തിന് താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും അവര്‍ക്കാവശ്യമായ പ്രോത്സാഹന പദ്ധതികളും തയ്യാറാക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.
Also Read- ആറാം ക്ലാസുകാരിയുടെ കത്തെഴുത്തും മന്ത്രിയുടെ ഫോൺവിളിയും; സിപിഎമ്മിന്‍റെ തറ പരിപാടിയെന്ന് പി.കെ ബഷീർ MLA
പുതുതായി ആരംഭിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കില്‍ മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളും നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഇത്തരം സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കും മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോഗ്യരക്ഷാ സാമഗ്രികള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ വ്യവസായ, ആരോഗ്യ വകുപ്പുകള്‍ കൈകോര്‍ക്കുന്നു
Next Article
advertisement
തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി
തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി
  • സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച കെ. ശ്രീകണ്ഠനെ സിപിഎം തിരുവനന്തപുരം കോർപറേഷനിൽ നിന്ന് പുറത്താക്കി.

  • സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് നടപടി.

  • ചെമ്പഴന്തിയിലും വാഴോട്ടുകോണം വാർഡിലുമുള്ള സിപിഎം പ്രാദേശിക നേതാക്കളും വിമത സ്ഥാനാർത്ഥികളായി മത്സരിക്കും.

View All
advertisement