പാലക്കാട് മലമ്പുഴയിൽ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ കാട്ടാന ചരിഞ്ഞു
- Published by:Vishnupriya S
- news18-malayalam
Last Updated:
റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്
പാലക്കാട്: മലമ്പുഴയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ആന ചരിഞ്ഞത്. റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സ നൽകാൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പരിക്കേറ്റ ആനയ്ക്ക് പിന്നീട് എഴുന്നേറ്റു നിൽക്കാൻ സാധിച്ചിരുന്നില്ല. വലത്തേ പിൻകാലിന്റെ അറ്റത്തായിരുന്നു പരിക്കേറ്റത്. വനത്തിനുള്ളിൽ കുഴഞ്ഞുവീണ പിടിയാനയെ താൽക്കാലിക ചികിൽസാ കേന്ദ്രമൊരുക്കിയാണ് വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിചരിച്ചത്. മരുന്നുകളോട് പ്രതികരിക്കാതിരുന്ന ആനയുടെ ആരോഗ്യ സ്ഥിതി ഇന്നലെ മുതൽ അതീവ ഗുരുതരമായി തുടരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
April 13, 2024 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് മലമ്പുഴയിൽ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ കാട്ടാന ചരിഞ്ഞു