'കൂട്ടത്തല്ലിൽ മരിച്ചാൽ കേസുണ്ടാകില്ല, ഷഹബാസിനെ ഞാനിന്ന് കൊല്ലും;താമരശേരി വിദ്യാർഥികളുടെ ശബ്ദസന്ദേശം പുറത്ത്

Last Updated:

കൊല്ലപ്പെട്ട ഷഹബാസിനെ മർദിച്ച വിദ്യാർഥികളുടെ ഇൻസ്റ്റഗ്രം സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

News18
News18
കോഴിക്കോട്: താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട ഷഹബാസിനെ മർദിച്ച വിദ്യാർഥികളുടെ ഇൻസ്റ്റഗ്രം സന്ദേശങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. ഷഹബാസിനെ കൊല്ലുമെന്നും കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വലിയ വിഷയമൊന്നും ഇല്ലെന്നും പോലീസ് കേസെടുക്കില്ലെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ആക്രണമത്തിന് ശേഷം നടന്ന ചാറ്റുകൾ ആണിതെന്നാണ് സൂചന. ഇൻസ്റ്റഗ്രാമിന് പുറമേ വാട്സാപ്പില്‍ ഗ്രൂപ്പുണ്ടാക്കിയും വിദ്യാര്‍ഥികള്‍ സംഘര്‍ഷം ആസൂത്രണം ചെയ്തതായി പോലീസ് കണ്ടെത്തി.ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർ‌ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
'ഷഹബാസിനെ കൊല്ലണം എന്ന് പറഞ്ഞാൽ കൊല്ലും... അവന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണ് ഇല്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം...' തുടങ്ങി അക്രമത്തിന് ശേഷവും കലിയടങ്ങാത്ത വിദ്യാർഥികളുടെ സന്ദേശം ആണ് പുറത്ത് വന്നത്. 'കൂട്ടത്തല്ലിൽ മരിച്ചാൽ പ്രശ്നം ഇല്ല , പോലീസ് കേസ് എടുക്കില്ല...' തുടങ്ങിയ കാര്യങ്ങളും വിദ്യാർഥികൾ സംസാരിക്കുന്നുണ്ട്. സംഭവത്തിൽ ഒന്നിലധികം സ്ഥലത്ത് വച്ച് കുട്ടികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഷഹബാസിനെ തല്ലിയവരില്‍ മുതിര്‍ന്നവരും ഉണ്ടെന്ന് ഷഹബാസിൻറെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
advertisement
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർഥികൾ ഏറ്റുമുട്ടിയത്. വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ഷഹബാസ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൂട്ടത്തല്ലിൽ മരിച്ചാൽ കേസുണ്ടാകില്ല, ഷഹബാസിനെ ഞാനിന്ന് കൊല്ലും;താമരശേരി വിദ്യാർഥികളുടെ ശബ്ദസന്ദേശം പുറത്ത്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement