ആഭ്യന്തര പരിശോധന കർക്കശമാക്കുന്നു;കണക്കുകൾ വകുപ്പുകൾ കൃത്യമായി സമർപ്പിക്കണമെന്ന് സർക്കാർ

Last Updated:

സർക്കാർ വകുപ്പുകൾ കണക്ക് സമർപ്പിക്കുന്നില്ലെന്ന് സിഎജി കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലും ഓഫീസുകളിലും ആഭ്യന്തര പരിശോധന കര്‍ക്കശമാക്കുന്നു. ഇത സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ധനകാര്യ പരിശോധന വിഭാഗം പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. വകുപ്പുകളുടേയും വിവിധ ഓഫീസുകളുടേയും പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനണ് ആഭ്യന്തര പരിശോധന നടത്താറുളളത്.എന്നാല്‍ ഇത് കാര്യക്ഷമമല്ലന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
വിവിധ വകുപ്പുകളിലും സ്വയം ഭരണ സ്ഥാപനങ്ങളിലും സിഎജി നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. പല വകുപ്പുകളും കൃത്യമായി കണക്ക് സമര്‍പ്പിക്കാറില്ല. സമര്‍പ്പിക്കുന്ന വകുപ്പുകളാവട്ടെ ഇത് കൃത്യമായി നല്‍കാറുമില്ല. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ധനസഹായവും ചിലവും സംബന്ധിച്ച കണക്കുകള്‍ പോലും കൃത്യമല്ലെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലെ ആഭ്യന്തര പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
ധനകാര്യവകുപ്പ് സര്‍ക്കുലര്‍
ആഭ്യന്തര പരിശോധന എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്.
advertisement
-സര്‍്ക്കാരില്‍ നിന്ന് ലഭിച്ച ധനസഹായം,തനതു വരുമാനം,ചിലവഴിച്ച തുക,നീക്കിയിരിപ്പ് എന്നിവ കൃത്യമായി രേഖ്പെടുത്തണം.നിശ്ചിത മാതൃകയില്‍ ഈ കണക്കുകള്‍ സൂക്ഷിച്ചിരിക്കണം.
- ഓഫീസ് പ്രവര്‍ത്തനം വ്യക്തമാക്കുന്ന കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കണം.ആഭ്യന്തര പരിശോധനയില്‍ ഇവ പ്രത്യേകം പരിശോധിക്കണം. രജിസ്റ്ററുകളുടെ സ്ഥിതി പരിശോധന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.
- പരിശോധന നടത്തിയ ഓഫീസുകളില്‍ നിന്നുള്ള മറുപടി കേട്ടശേഷം മാത്രം റിപ്പോര്‍ട്ട് തയ്യാറാക്കണം. നിശ്ചിത തീയതിക്കുള്ളില്‍ കണക്കുകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ശുപാര്‍ശയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.
- തെറ്റായ പ്രവര്‍ത്തനം മൂലം സാമ്പത്തിക ബാദ്ധ്യതക്ക് ഇടയാക്കിയോ, ഇതിന് ഇടയാക്കിയ ഉദ്യോഗസ്ഥന്റെ പേര് സഹിതം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കണം.
advertisement
വകുപ്പ് മേധാവിക്കെതിരെ നടപടി
കണക്കുകള്‍ സമര്‍പ്പിക്കാന്‍ വീഴ്ച വരുത്തിയാല്‍ വകുപ്പ് മേധാവിയായിരിക്കും ഉത്തരവാദി.പലരും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലും തയ്യാറാവുന്നില്ല. മതിയായ ഉദ്യോഗസ്ഥരില്ലെന്നതാണ് പലരും കാരണം പറയുന്നത്.അങ്ങനെയെങ്കില്‍ ആഭ്യന്തര ക്രമീകരണം നടത്തി ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വര്‍ഷങ്ങളായി ആഭ്യന്തര പരിശോധന നടക്കാറുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. അഞ്ചില്‍ അധികം ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ ചിലവഴിച്ച് പരിശോധന നടത്തിയാലും കാര്യക്ഷമമല്ലാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കുന്നത്. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.ഓരോ വകുപ്പുകളും അതത് സാമ്പത്തിക വര്‍ഷം പരിശോധന നട്ത്താന്‍ പോകുന്ന സ്ഥാപനങ്ങളേതെന്ന് സര്‍ക്കാരിനെ മുന്‍കൂറായി അറിയിച്ചിരിക്കണം. നിലവില്‍ പരിശോധന നടത്തുന്നത് സ്ഥതിലെ സ്മ്പത്തിക ക്രയവിക്രയങ്ങള്‍ മാത്രമാണ്, ഇത് പോരെന്നും ഓഫീസിന്റെ പൊതുവായ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
advertisement
സിഎജി യുടെ വിമര്‍ശനങ്ങള്‍
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിഎജി റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാരിന് കീഴിലെ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഗുരുതര വിമര്‍ശനങ്ങളുണ്ട്. സിഎജി പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ ആഭ്യന്തര പരിശോധന കര്‍ക്കശമാക്കാനാണ് പുതിയ നീക്കം. സര്‍ക്കാരിന് കീഴിലെ സ്വയം ഭരണ സഥാപനങ്ങളില്‍ പലതും പല വര്‍ഷങ്ങളിലേയും റിപ്പോര്‍ട്ട് സിഎജിക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും കണ്ടെത്തി.ഇത്തരം സ്ഥാപനങ്ങളിലടക്കം പുതിയ നിയന്ത്രണം ഫലപ്രദമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആഭ്യന്തര പരിശോധന കർക്കശമാക്കുന്നു;കണക്കുകൾ വകുപ്പുകൾ കൃത്യമായി സമർപ്പിക്കണമെന്ന് സർക്കാർ
Next Article
advertisement
'എങ്ങും പോയിട്ടില്ല; ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്': വേടൻ
'എങ്ങും പോയിട്ടില്ല; ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്': വേടൻ
  • വേടൻ എങ്ങും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ തന്നെയാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു.

  • പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് വേടന്റെ പ്രതികരണം.

  • വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ വേടന് ജാമ്യം അനുവദിച്ചിരുന്നു.

View All
advertisement