'ഇരിഞ്ഞാലക്കുട-തിരൂര് റെയില്‍ പാത കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കും'; സുരേഷ് ഗോപി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇരിഞ്ഞാലക്കുട-തിരൂര് റെയില്‍ പാത പൂർത്തിയാകുന്നതോടെ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കാനുള്ള സാധ്യത തെളിയുമെന്നും സുരേഷ്ഗോപി
ഇരിഞ്ഞാലക്കുട-തിരൂര് റെയില്‍ പാത കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂർ - കോഴിക്കോട് - ഷൊർണൂർ റൂട്ടിലെ അമിത തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാരലൽ റെയിൽവേ ലൈനായി ഇരിഞ്ഞാലക്കുട-തിരൂര് റെയില്‍ പാത മാറുമെന്നും വടക്കൻ കേരളത്തിൽ നിന്നും മധ്യകേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശം ഗണ്യമായി കുറയ്ക്കാൻ പാതപൂർത്തിയാകുന്നതോടെ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
തിരൂർ , ഇരിഞ്ഞാലക്കുട സ്റ്റേഷനുകള് കായംകുളം മാതൃകയില് ഒരു പ്രധാന ജംഗ്ഷനായും മൊബിലിറ്റി ഹബ്ബായും വികസിപ്പിക്കുവാനും സാധിക്കും.ഇരിഞ്ഞാലക്കുട-തിരൂര് റെയില്‍ പാത പൂർത്തിയാകുന്നതോടെ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കാനുള്ള സാധ്യത തെളിയുമെന്നും അദ്ദേഹം പറഞ്ഞു.ഗുരുവായൂർ - തിരുനാവായ ലൈൻ ഡി-ഫ്രീസ് (De-freeze) ചെയ്തുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നത് ഈ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണെന്നും പദ്ധതികൾ പൂർണ്ണമായും നടപ്പിലാക്കാൻ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുരേഷ്ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
advertisement
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നമ്മുടെ നാടിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് പുത്തൻ ഉണർവ് നൽകുന്ന ഇരിഞ്ഞാലക്കുട - തിരൂര് റെയില് പാതയുടെ സുപ്രധാനമായ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്.
advertisement
ഗുരുവായൂർ - തിരുനാവായ ലൈൻ ഡി-ഫ്രീസ് (De-freeze) ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തുവന്നത് ഈ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്.
ഇതിന്റെ ആദ്യ പടിയായി, 2025 ഡിസംബർ 19-ന് ബഹുമാനപ്പെട്ട കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരൂർ - ഇരിങ്ങാലക്കുട റെയിൽവേ ലൈനിന്റെ സാധ്യതകളെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു. അതിനെ പറ്റി എന്റെ സോഷ്യൽ മീഡിയയില് പങ്ക് വെക്കുകയയും ചെയ്തിരുന്നു. പദ്ധതി വേഗത്തിലാക്കാൻ ആവശ്യമായ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കത്തയക്കാൻ അന്ന് തന്നെ കേന്ദ്രമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
എന്തുകൊണ്ട് ഈ പാത പ്രധാനം?
സമാന്തര പാത: കണ്ണൂർ - കോഴിക്കോട് - ഷൊർണൂർ റൂട്ടിലെ അമിത തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാരലൽ റെയിൽവേ ലൈനായി ഇത് മാറും. ഭാവിയിൽ ഇത് ആലപ്പുഴ വരെ നീട്ടാനും സാധിക്കും.
advertisement
യാത്രാസമയം കുറയും: വടക്കൻ കേരളത്തിൽ നിന്നും മധ്യകേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശം ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.തിരൂർ & ഇരിഞ്ഞാലക്കുട സ്റ്റേഷനുകള് കായംകുളം മാതൃകയില് ഒരു പ്രധാന ജംഗ്ഷനായും മൊബിലിറ്റി ഹബ്ബായും വികസിപ്പിക്കുവാനും സാധിക്കും.
advertisement
വന്ദേ ഭാരത് സർവീസുകൾ: നിലവിൽ ആലപ്പുഴ റൂട്ടിൽ ഓടുന്നതുപോലെ, ഈ പാത പൂർത്തിയാകുന്നതോടെ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കാനുള്ള സാധ്യത തെളിയും.
കേരളത്തിന്റെ ഗതാഗത മേഖലയിൽ വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഈ പദ്ധതികൾ പൂർണ്ണമായും നടപ്പിലാക്കാൻ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ഒന്നിച്ച് നിൽക്കാം, വികസിത കേരളത്തിനായി.
advertisement
സ്നേഹത്തോടെ,
സുരേഷ് ഗോപി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 29, 2026 8:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇരിഞ്ഞാലക്കുട-തിരൂര് റെയില്‍ പാത കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കും'; സുരേഷ് ഗോപി







