സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ED ഹൈക്കോടതിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക തട്ടിപ്പിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് മറ്റ് 12 ബാങ്കുകളിലും ക്രമക്കേട് കണ്ടെത്തിയത്
കൊച്ചി: സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി. 12 സഹകരണ ബാങ്കുകള്‍ നിയമ ലംഘകരെന്നാണ് ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. പന്ത്രണ്ട് സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ ബാങ്ക്, അയ്യന്തോള്‍ (തൃശൂർ ), മാവേലിക്കര(ആലപ്പുഴ ), മൂന്നിലവ് (കോട്ടയം ), കോന്നി, മൈലപ്ര (പത്തനംതിട്ട), ചാത്തന്നൂര്‍ (കൊല്ലം), കണ്ടല, പെരുങ്കടവിള, മാരായമുട്ടം (തിരുവനന്തപുരം ) സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക തട്ടിപ്പിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുന്നതില്‍ ക്രമക്കേടുണ്ട്. കെവൈസി രേഖപ്പെടുത്തിയതിലും അംഗത്വ രജിസ്റ്റര്‍ പാലിക്കുന്നതിലും നിയമ വിരുദ്ധതയുണ്ട്. സി ക്ലാസ് അംഗത്വം നല്‍കിയത് സൊസൈറ്റി ബൈലോയ്ക്ക് വിരുദ്ധമാണ്. വായ്പയ്ക്ക് ഈട് നല്‍കുന്നതിലും വ്യാപക ക്രമക്കേടെന്നുമാണ് ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 15, 2024 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ED ഹൈക്കോടതിയിൽ