ജൈവകൃഷി വിശ്വാസ യോഗ്യമോ ?

Last Updated:

കേരളത്തില്‍ ജൈവകൃഷി വഴി ഉത്പാദിപ്പിക്കപ്പെട്ട പച്ചക്കറികളില്‍ കൂടിയ അളവില്‍ കീടനാശിനി ഉപയോഗിക്കപ്പെട്ടതായി ഈയടുത്ത് നടത്തിയ ഒരു പരിശോധനയില്‍ തെളിഞ്ഞിരുന്നു

തിരുവനന്തപുരം: പത്തനംതിട്ട പെരിങ്ങരയിലെ രണ്ടു കര്‍ഷകര്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ മരണപ്പെട്ടത് കഴിഞ്ഞദിവസമാണ്. നമ്മുടെ നാട്ടിലുല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും ധാന്യങ്ങളും ഏറെ സുരക്ഷിതമെന്ന് നമ്മള്‍ കരുതുമ്പോള്‍ തന്നെയാണ് മാരക വിഷപ്രയോഗത്തിന്റെ വാര്‍ത്തയും പുറത്തുവരുന്നത്. കേരളത്തിലെ ജൈവകൃഷി വിശ്വാസ യോഗ്യമോയെന്ന ചോദ്യമാണ് ഈ സംഭവം ഉയര്‍ത്തുന്നത്.
കേരളത്തില്‍ ജൈവകൃഷി വഴി ഉത്പാദിപ്പിക്കപ്പെട്ട പച്ചക്കറികളില്‍ കൂടിയ അളവില്‍ കീടനാശിനി ഉപയോഗിക്കപ്പെട്ടതായി ഈയടുത്ത് നടത്തിയ ഒരു പരിശോധനയില്‍ തെളിഞ്ഞിരുന്നെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. രണ്ടു കാരണങ്ങളാണ് ഇതിനു പ്രധാനമായും പറയുന്നത്.
മുന്‍സിപ്പാലിറ്റികല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന ജൈവ വളങ്ങള്‍
കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റിയിലും മാലിന്യങ്ങള്‍ തരംതിരിച്ച് ജൈവവളമാക്കി മാറ്റുന്നുണ്ട്. ഇവയുടെ സംസ്‌ക്കരണം എത്രത്തോളം ഫലപ്രദമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്. വിഷ വസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ അതേപടി കമ്പോസ്റ്റ് ആക്കി അല്ലെങ്കില്‍ അരിച്ചെടുത്താണ് വളമാക്കി മാറ്റുന്നത്. ഇതിനുള്ളില്‍ ഘനലോഹങ്ങളുടെ അടക്കം അംശങ്ങളുണ്ടാകും.മാലിന്യങ്ങളിലടങ്ങിയിരിക്കുന്ന വിഷവസ്തുക്കളാണ് വളത്തിലും ഉള്‍പ്പെടുന്നത്.
advertisement
'ഇത് കര്‍ഷകര്‍ ഉപയോഗിക്കുമ്പോള്‍ അത് വിളകളിലൂടെ തിരികെയെത്തുകയാണ് ചെയ്യുന്നത്. അതാണ് ജൈവകൃഷി ഉത്പ്പന്നങ്ങളിലെ കീടനാശിനികളായെത്തുന്നത്.' പാലേക്കര്‍ പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണന്‍ പറയുന്നു.
Also Read: കീടനാശിനി ഉപയോഗിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏറെ; ഇല്ലാത്തത് ബോധവത്ക്കരണം
അതുപോലെ യഥാര്‍ത്ഥ ജൈവവളങ്ങളുടെ ലഭ്യതക്കുറവും വിലക്കൂടുതലും കര്‍ഷകരെ ഇതില്‍ നിന്നും അകറ്റുന്നുണ്ട്. വേപ്പിന്‍ പിണ്ണാക്ക് പോലുള്ളവയ്ക്ക് വില കൂടുതലായതും കിട്ടാനുള്ള പ്രയാസവും ഇവ മായം ചേര്‍ത്ത് വില്‍ക്കാന്‍ കാരണമാകുന്നുണ്ട്.
advertisement
ജൈവകൃഷിയില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു വളം പശുക്കളുടെ ചാണകമാണ് എന്നാല്‍ ഇതും കൂടുതല്‍ അളവില്‍ ഉപയോഗിച്ചിട്ട് കാര്യമില്ലെന്നുംഅദ്ദേഹം പറയുന്നു. 'കൂടുതല്‍ പാലിന് വേണ്ടി പശുക്കളെ വളര്‍ത്തുന്നവര്‍ നല്‍കുന്ന കാലിത്തീറ്റകളില്‍ യൂറിയ അടക്കമുളളവ അടങ്ങിയിട്ടുണ്ട്. കൂടുതല്‍ പാല് കിട്ടുമെന്ന പ്രതീക്ഷയിലാണ്ഈ കാലിത്തീറ്റകള്‍ നല്‍കുന്നത്എന്നാല്‍ ഇത് പശുക്കളുടെ ആയുസ്സ് കുറയ്ക്കുകയാണ് ചെയുന്നത്. നാലോ അഞ്ചോ പ്രസവം കഴിയുന്നതോടെ വിദേശ ഇനം അടക്കമുള്ള പശുക്കള്‍ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. കാരണം ഈ തീറ്റകളിലെ മായം തന്നെയാണ്.' ഈ ചാണകമാണ്ജൈവവളംആയി ഉപയോഗിക്കപ്പെടുന്നത് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
advertisement
കൃഷിഭവനുകള്‍ വഴി വിതരണം ചെയ്യപ്പെടുന്ന ജൈവവളം ഉപയോഗിച്ച കൃഷി നശിച്ച സംഭവങ്ങളും ഗോപാലകൃഷ്ണന്‍ ചൂണ്ടികാണിക്കുന്നുണ്ട്. ചില കമ്പനികള്‍ പ്രൊമോട്ട് ചെയുന്ന വസ്തുക്കള്‍ കൃഷിഭവന്‍ വഴി വിതരണം ചെയ്യുകയാണ്. ഇതിന്റെ ഒരു ലാഭ വിഹിതം ഉദ്യോഗസ്ഥര്‍ തന്നെ വീതിച്ചെടുക്കുകയാണ്. അത്‌കൊണ്ട് തന്നെ കോര്‍പ്പറേറ്റ് കമ്പനികള്‍ ജൈവവളം എന്ന പേരില്‍ കൊണ്ട് വരുന്ന മായം കലര്‍ന്ന വളം കര്‍ഷകര്‍ക്ക് വിതരണം ചെയ്യപ്പെടുകയാണ്. ഇതെല്ലാം നിയന്ത്രിക്കാന്‍ ഒരു ഫലപ്രദമായ സംവിധാനം ആണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
advertisement
ബദല്‍ സംവിധാനം
ഇതിനെല്ലാം ഒരു ബദല്‍ സംവിധാനവും ഗോപാലകൃഷ്ണന്‍ മുന്നോട്ടു വയ്ക്കുന്നു. പരമ്പരാഗത കൃഷി രീതികള്‍ പിന്തുടര്‍ന്ന് മികച്ച വിളവ് നേടുന്ന കര്‍ഷകര്‍ ഉണ്ട്. പലേക്കര്‍ കൃഷി രീതിയില്‍ ആണ് അതില്‍ പ്രധാനം. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള കൃഷിയാണിത്. ആകെ ചിലവ് വരുന്നത് വളത്തിനായ് ചുണ്ണാമ്പ് വാങ്ങാന്‍ വേണ്ടി മാത്രമാണ്. ഭാവിയില്‍ഒന്നും വാങ്ങാതെ അങ്ങോട്ട് കൊടുക്കാനുള്ളതായി സമ്പ്രദായം വളര്‍ന്നു വരുമെന്നും പറഞ്ഞു.
advertisement
എന്നാല്‍പാലേക്കര്‍ കൃഷി കേരളത്തില്‍ അത്ര ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. 'വയനാട് അടക്കം നിരവധി ഇടങ്ങളില്‍ നടത്തി മികച്ച വിജയം നേടിയ ഈ രീതി ഏറ്റെടുത്ത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്, എന്നാല്‍ ഇത് വരെ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.
പലേക്കര്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ആന്ധ്രയിലടക്കം ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂവ്മെന്റ് നടക്കുന്നുണ്ടെന്നും എന്നാല്‍ കേരളത്തില്‍ ഇത്തരമൊരു പ്രചരണത്തിന് നേതൃത്വം വഹിക്കാന്‍ ആരും മുന്നിട്ടിറങ്ങുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കര്‍ഷകര്‍ക്ക് ലാഭകരമാകുന്ന തരത്തില്‍ ന്യായവില ഉറപ്പു വരുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും സമൂഹത്തിന് നല്ല ഭക്ഷണം നല്‍കണമെന്ന സാമൂഹ്യപ്രതിബദ്ധതയുള്ള സര്‍ക്കാര്‍ ഇത് ഏറ്റെടുത്ത് നടത്തണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
advertisement
തയ്യാറാക്കിയത്- ആശ സുല്‍ഫിക്കര്‍
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജൈവകൃഷി വിശ്വാസ യോഗ്യമോ ?
Next Article
advertisement
'പൊലീസിനെ തല്ലിയാൽ ബിരിയാണി വാങ്ങി കൊടുക്കണോ’; സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി
'പൊലീസിനെ തല്ലിയാൽ ബിരിയാണി വാങ്ങി കൊടുക്കണോ’; സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി
  • സുജിത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് അധികസേനയെ വിളിച്ച് കസ്റ്റഡിയിലെടുത്തു.

  • പൊലീസിനെ തല്ലിയ ആളെ തടവി ബിരിയാണി വാങ്ങിക്കൊടുക്കുമെന്നു കരുതുന്നത് ശരിയാണോ എന്ന് ചോദിച്ചു.

  • പൊലീസിനെ തല്ലിയതുള്‍പ്പടെ 11 കേസിലെ പ്രതിയാണ് സുജിത്ത് എന്ന് കെ വി അബ്ദുൽ ഖാദർ പറഞ്ഞു.

View All
advertisement