കീടനാശിനി ഉപയോഗിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏറെ; ഇല്ലാത്തത് ബോധവത്ക്കരണം

Last Updated:

മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇടയ്ക്കിടെ പുറത്തിറക്കാറുണ്ടെങ്കിലും ഇവയെ കുറിച്ച് കര്‍ഷകരെ ബോധവത്ക്കരിക്കാനും കൃഷിവകുപ്പ്  തയാറാകേണ്ടതുണ്ട്.

തിരുവനന്തപുരം: കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാല്‍ അതൊക്കെ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. നിരോധിത കീടനാശിനികള്‍ ഏതൊക്കെ ആണെന്നോ അവ ഉപയോഗിക്കുമ്പോള്‍ കര്‍ശനമായും പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നോ കര്‍ഷകരില്‍ ഭൂരിഭാഗത്തിനും അറിയില്ല. മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഇടയ്ക്കിടെ പുറത്തിറക്കാറുണ്ടെങ്കിലും ഇവയെ കുറിച്ച് കര്‍ഷകരെ ബോധവത്ക്കരിക്കാനും കൃഷിവകുപ്പ്  തയാറാകേണ്ടതുണ്ട്.
കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ പ്രധാനമായും പാലിക്കേണ്ടവ
  • മൂക്കും വായും മുഖംമൂടി(മാസ്‌ക്) ഉപയോഗിച്ച് മറയ്ക്കണം.
  • ഏപ്രണ്‍, കണ്ണട തുടങ്ങിയവ ഉപയോഗിക്കണം.
  • രാവിലെ കാറ്റ് കുറഞ്ഞ സമയത്താണ് മരുന്ന് തളിക്കേണ്ടത്.
  • കീടനാശിനി പ്രയോഗിക്കുന്നതിനിടെ ആഹാരം കഴിക്കാന്‍ പാടില്ല.
  • കീടനാശിനി പ്രയോഗിക്കുന്നതിനിടെ ദേഹത്ത് വീണാലുടന്‍ കഴുകി കളയണം.
നിര്‍ദ്ദേശമിറക്കി കൃഷി വകുപ്പും
കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയില്‍ പച്ചക്കറികളിലും പഴങ്ങളിലും വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാന കൃഷി ഡയറക്ടറും കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
advertisement
  •  കൃഷി ഓഫിസര്‍മാര്‍ നേരിട്ടെത്തി നിരോധിത കീടനാശിനി വിതരണവും വില്‍പനയും ഡിപ്പോകളില്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
  • കീടനാശിനിയുടെ വിവരമടങ്ങിയ ബോര്‍ഡ് 31ന് മുമ്പ് ഡിപ്പോകളില്‍ പ്രദര്‍ശിപ്പിക്കണം.
  • 3. കീടനാശിനികള്‍ കൃഷി ഓഫിസറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രം വിതരണം നടത്തണം
  • അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ കര്‍ഷകര്‍ കീടനാശിനി വാങ്ങരുത്.
  • കമ്പനികളോ വിതരണക്കാരോ ഇടനിലക്കാരോ നേരിട്ട് വിറ്റാല്‍ നിയമനടപടി സ്വീകരിക്കണം.
  •  മാരക കീടനാശിനി പരിശോധനക്ക് വിജിലന്‍സ് സ്‌ക്വാഡിനെ രംഗത്തിറക്കും.
  • വിജിലന്‍സ് സ്‌ക്വാഡ് പരിശോധന നടത്തി കൃഷി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
advertisement
കൃഷി ഓഫീസറുടെ കുറിപ്പ് നിര്‍ബന്ധം
ഡിസംബര്‍ 10ന് കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വളം-കീടനാശിനി വില്‍പന സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചുവപ്പ്, മഞ്ഞ ലേബലുള്ള കീടനാശിനികള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കുറിപ്പില്‍ മാത്രമേ വില്‍ക്കാവൂ എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതിന് ഉദാഹരണമാണ് അപ്പര്‍ കുട്ടനാട്ടിലെ ഈ ദുരന്തം.
തയ്യാറാക്കിയത്- അനീഷ് അനിരുദ്ധൻ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കീടനാശിനി ഉപയോഗിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏറെ; ഇല്ലാത്തത് ബോധവത്ക്കരണം
Next Article
advertisement
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടു.

  • ഭൂമിയുടെ തൽസ്ഥിതി തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

  • ജനുവരി 27 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം, ഹർജിക്ക് മറുപടി നൽകാൻ 6 ആഴ്ച സമയം അനുവദിച്ചു.

View All
advertisement