'മുഖ്യമന്ത്രിയല്ല തീരുമാനിക്കുന്നത്; പി.കെ ശ്രീമതിയെ സെക്രട്ടേറിയറ്റ് യോഗത്തിൽനിന്ന് മാറ്റിയത് പാർട്ടി'; എംവി ഗോവിന്ദൻ

Last Updated:

പി.കെ.ശ്രീമതി സംസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാട് പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണെന്ന് എംവി ഗോവിന്ദൻ

News18
News18
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയെ സെക്രട്ടേറിയറ്റ് യോഗത്തിൽനിന്ന് മാറ്റിയത് പാർട്ടി തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
യോഗത്തിൽ പങ്കെടുക്കുന്നതിന് പികെ ശ്രീമതിയെ മുഖ്യമന്ത്രി പണറായി വിജയൻ വിലക്കിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയല്ലെന്നും പി.കെ.ശ്രീമതി സംസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാട് പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ്അംഗവുമായിരുന്ന പികെ ശ്രീമതി 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍നിന്നും സെക്രട്ടറിയേറ്റില്‍നിന്നും ഒഴിവായെന്നും നിലവിൽ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അഖിലന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവെന്ന നിലയിലാണ് പ്രത്യേക പരിഗണന നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റ് യോഗം തുടങ്ങുമ്പോള്‍ ഇവിടെ നിങ്ങള്‍ക്ക് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് ശ്രീമതിയോട് പിണറായി പറഞ്ഞെന്നായിരുന്നു വാർത്ത വന്നത്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ തന്നെ വിലക്കിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലുടെ പികെ ശ്രീമതി വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രിയല്ല തീരുമാനിക്കുന്നത്; പി.കെ ശ്രീമതിയെ സെക്രട്ടേറിയറ്റ് യോഗത്തിൽനിന്ന് മാറ്റിയത് പാർട്ടി'; എംവി ഗോവിന്ദൻ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement