മുസ്ലിംലീഗ് വിമതന്‍ ഇടത്തേക്ക്; മുക്കം നഗരസഭയില്‍ എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് സാധ്യത

Last Updated:

30ാം ഡിവിഷനില്‍ നിന്ന് മത്സരിച്ച ലീഗ് വിമതന്‍ അബ്ദുല്‍ മജീദ് 26 വോട്ടിനാണ് വിജയിച്ചത്.

കോഴിക്കോട്:  മുക്കം നഗരസഭയില്‍ മുസ്ലിംലീഗ് വിമതന്‍ അബ്ദുല്‍ മജീദ് എല്‍ഡിഎഫിനെ പിന്തുണച്ചേക്കും. എല്‍ഡിഎഫ് നേതാക്കള്‍ മജീദിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. മുക്കം നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനും 15 സീറ്റുകളാണ് ലഭിച്ചത്. 30ാം ഡിവിഷനില്‍ നിന്ന് മത്സരിച്ച ലീഗ് വിമതന്‍ അബ്ദുല്‍ മജീദ് 26 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.
സിപിഎമ്മിന്റെ രഹസ്യപിന്തുണയില്‍ ജയിച്ച മജീദ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്.എല്‍ഡിഎഫ് നേതാക്കള്‍  മജീദിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. മജീദ് പിന്തുണച്ചാല്‍ മുക്കം നഗരസഭയില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കും. മുസ്ലിംലീഗ് നേതൃത്വത്തെ രൂക്ഷമായി മജീദ് വിമര്‍ശിച്ചു. ലീഗ് വഞ്ചിച്ചെന്ന്  അബ്ദുല്‍ മജീദ് ന്യൂസ് 18നോട് പറഞ്ഞു.
മജീദിന്റെ സാധ്യത മനസ്സിലാക്കിയായിരുന്നു എല്‍ഡിഎഫിന്റെ പിന്തുണ. മജീദിന്റെ ഫലം വന്നതും എല്‍ഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടു. എന്നാല്‍ മുസ്ലിംലീഗ് നേതാക്കളാരും തന്നെ ഫോണില്‍ ബന്ധപ്പെടാന്‍പോലും തയ്യാറായില്ലെന്ന് മജീദ് പറഞ്ഞു. മുക്കം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലീഗിലെ യാസിര്‍, മജീദിനെ വീട്ടില്‍ സന്ദര്‍ശിച്ചു. പൂളപ്പൊയിലുള്ള മജീദിന്റെ വീട്ടില്‍ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
advertisement
[NEWS]ഷോപ്പിംഗ് മാളിൽ രണ്ടുയുവാക്കൾ അപമാനിക്കാൻ ശ്രമിച്ചതായി മലയാളി യുവനടിയുടെ വെളിപ്പെടുത്തൽ[NEWS]
മുക്കം നഗരസഭയില്‍ ബിജെപിയ്ക്കും രണ്ട് സീറ്റുകള്‍ ലഭിച്ചിരുന്നു. മുസ്ലിംലീഗിന് ശക്തമായ സ്വാധീനമുള്ള ഡിവിഷനാണ് പൂളപ്പൊയില്‍. ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ അതൃപ്തരായ ഒരുവിഭാഗം പ്രവര്‍ത്തകരാണ് പ്രവാസിയും കെഎംസിസി പ്രവര്‍ത്തകനുമായ മജീദിനെ സ്ഥാനാർഥിയാക്കിയത്.
advertisement
മജീദ് നാമനിര്‍ദേശപത്രിക നല്‍കിയത് മുതല്‍ പിന്തിരിപ്പിക്കാന്‍ ലീഗ് നേതൃത്വം പതിനെട്ടടവും പയറ്റി. ജയിച്ചതിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെടുകയും എല്‍ഡിഎഫ് നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. സിപിഎം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിംലീഗ് വിമതന്‍ ഇടത്തേക്ക്; മുക്കം നഗരസഭയില്‍ എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് സാധ്യത
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement