ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് ലീഗ് വിമതന്‍; കൊച്ചി കോർപറേഷനും എൽഡിഎഫിന്
- Published by:Rajesh V
- news18-malayalam
Last Updated:
കൊച്ചി കോർപറേഷൻ രണ്ടാം ഡിവിഷനില്‍ നിന്നാണ് ടി കെ അഷ്‌റഫ് വിജയിച്ചത്.
കൊച്ചി: കൊച്ചിയിൽ മുസ്ലീം ലീഗ് വിമതന്റെ പിന്തുണ ഇടതുമുന്നണിക്ക്. ഇതോടെ കോർപറേഷൻ ഭരണം ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് സൂചന. കോർപറേഷനില്‍ ജയിച്ച വിമതരേയും സ്വതന്ത്രരേയും ഒപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫും എൽഡിഎഫും. ഇതിനിടെയാണ് ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതൻ ടി കെ അഷ്റഫ് രംഗത്തെത്തിയത്.
പാർട്ടി തന്നോട് അനീതി കാണിച്ചുവെന്നും അതിനാല്‍ കൂടുതല്‍ സീറ്റുകളുള്ള മുന്നണിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായും ടികെ അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കൊച്ചി കോര്‍പ്പറേഷനില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഭരണത്തിലെത്തുമെന്ന് ഉറപ്പായി. കൊച്ചി കോർപറേഷൻ രണ്ടാം ഡിവിഷനില്‍ നിന്നാണ് ടി കെ അഷ്‌റഫ് വിജയിച്ചത്. ഭൂരിപക്ഷമുള്ള മുന്നണിയുമായി സഹകരിക്കും. ഉപാധികളൊന്നും മുന്നോട്ടുവെയ്ക്കില്ലെന്നും ഇരു മുന്നണികളും പിന്തുണ തേടി വിളിച്ചിരുന്നുവെന്നും ടികെ അഷ്റഫ് പറഞ്ഞു.
ALSO READ:കൊല്ലത്ത് ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]
74 അംഗ കൊച്ചി കോർപറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എന്‍ഡിഎ സ്ഥാനാര്‍ഥികളായ അഞ്ച് പേരും വിജയിച്ചു. കേവലഭൂരിപക്ഷം നേടാന്‍ 38 പേരുടെ പിന്തുണ വേണം. അതേസമയം ലീഗ് സ്വതന്ത്രന്‍ പിന്തുണച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് കോർപറേഷന്‍ ഭരിക്കാം. അതേസമയം സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് സിപിഎം വിമതനായി ജയിച്ച കെ പി ആന്റണി പറഞ്ഞു. ഇരു മുന്നണികളും പിന്തുണ തേടി വിളിച്ചിരുന്നു, ഇന്ന് വൈകുന്നേരത്തോടെ അന്തിമതീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2020 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് ലീഗ് വിമതന്‍; കൊച്ചി കോർപറേഷനും എൽഡിഎഫിന്