'എം വി ഗോവിന്ദൻ ഹിന്ദു-ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം വളർത്താൻ ശ്രമിക്കുന്നു'; ജമാഅത്തെ ഇസ്‍ലാമി
- Published by:Sneha Reghu
- news18-malayalam
Last Updated:
വ്യാജ പ്രചാരണം നടത്തി ഇസ്ലാമോഫോബിയ പടര്‍ത്തി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് എം.വി. ഗോവിന്ദന്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി. എം.വി.ഗോവിന്ദൻ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തിയ പ്രസ്താവനയ്ക്ക് എതിരെയാണ് വക്കീൽ നോട്ടീസ്. ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് അപകീർത്തി നോട്ടിസ്.
എം.വി.ഗോവിന്ദൻ വ്യാജ പ്രസ്താവന തിരുത്തി പരസ്യമായി മാപ്പ് പറയണമെന്നും അപകീർത്തിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ജമാഅത്തെ ഇസ്‍ലാമിയുടെ വക്കീൽ നോട്ടീസ്. വർഗീയ ധ്രുവീകരണവും സാമുദായിക സ്പർധയും വളർത്താനാണ് എം.വി.ഗോവിന്ദന്റെ ശ്രമമെന്നാണു നോട്ടിസിൽ പറയുന്നത്. അഡ്വക്കേറ്റ് അമീൻ ഹസ്സൻ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
എം വി ഗോവിന്ദൻ ഹിന്ദു-ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണവും സാമുദായിക സ്പര്‍ദ്ധയും വളർത്താൻ ശ്രമിക്കുന്നു. ഏപ്രില്‍ 23-ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് കൊണ്ട് നടത്തിയ പ്രസ്താവനയെ കുറിച്ചും നോട്ടീസിൽ എടുത്തു പറഞ്ഞിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തി ഇസ്ലാമോഫോബിയ പടര്‍ത്തി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് എം.വി. ഗോവിന്ദന്‍ നടത്തുന്നതെന്നും ജമാഅത്തെ ഇസ്‍ലാമി നോട്ടീൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
June 15, 2025 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എം വി ഗോവിന്ദൻ ഹിന്ദു-ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം വളർത്താൻ ശ്രമിക്കുന്നു'; ജമാഅത്തെ ഇസ്ലാമി