വിധി ക്ഷേത്രധര്‍മങ്ങളെ ബാധിക്കില്ല; ബി.ജെ.പി നിലപാട് തള്ളി പാര്‍ട്ടി മുഖപത്രം

Last Updated:
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി നിലപാട് തള്ളി മുഖപത്രമായ ജന്മഭൂമി.
സുപ്രീംകോടതി വിധി ക്ഷേത്രധര്‍മങ്ങളെ ബാധിക്കില്ലെന്നാണ് മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയന്റേതാണ് ലേഖനം.
ഹിന്ദുധര്‍മത്തേയോ സമൂഹത്തേയോ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്നതല്ല വിധി. സ്ത്രീപ്രവേശനം തടയുന്നത് തന്ത്രശാസ്ത്രങ്ങളുടെ പിന്തുണയുള്ളതല്ലെന്നും ലേഖനത്തില്‍ പറയുന്നു. ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരിശ്രമം നടത്തുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
advertisement
സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. സ്ത്രീ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണ്.
ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീര്‍പ്പിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഒരു കീഴ്നടപ്പിനെയാണ് കോടതി അസാധുവാക്കിയത്. ഈ കീഴ്നടപ്പിനാകട്ടെ, ധര്‍മ്മ-തന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിന്‍ബലമുള്ളതായി സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ലെന്നും ലേഖനത്തില്‍ പറയുന്നു.
advertisement
സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രത്യക്ഷ സമരത്തനിറങ്ങുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അതിനു വിരുദ്ധമായ നിലപാട് ജന്മഭൂമി പ്രസിദ്ധീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിധി ക്ഷേത്രധര്‍മങ്ങളെ ബാധിക്കില്ല; ബി.ജെ.പി നിലപാട് തള്ളി പാര്‍ട്ടി മുഖപത്രം
Next Article
advertisement
Love Horoscope October 12 | പങ്കാളിയുടെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കും; കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
പങ്കാളിയുടെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കും; കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാം

  • കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക

  • പങ്കാളിയുമായി തുറന്നു സംസാരിക്കുക, നിങ്ങളുടെ വികാരങ്ങൾ പങ്കിടുക

View All
advertisement