ജെസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Last Updated:
പത്തനംതിട്ട: റാന്നി കൊല്ലമുള സ്വദേസിന് ജെസ്ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിക്കാന്‍
പുതിയ അന്വേഷണ സംഘം. ജെസ്‌നയെ കാണാതായി രണ്ടു മാസം കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കം.
ഡി ജി പിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. ജെസ്‌നയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയെന്നും ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി ജെസ്‌നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും വഴിമുട്ടിയ സാഹചര്യത്തിലായിരുന്നു ഇത്. മാത്രമല്ല അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
advertisement
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ റാന്നി കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടില്‍ ജെസ്ന മരിയ ജയിംസിനെ മാര്‍ച്ച് 22നു രാവിലെ 10.30ന് മുതലാണ് കാണാതാതാകുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്കു പുറപ്പെട്ട ജെസ്നയെക്കുറിച്ചു പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ജെസ്നയെ സംബന്ധിച്ച വിവരങ്ങള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, തിരുവല്ല, പത്തനംതിട്ട. കേരളം എന്ന വിലാസത്തിലോ 9497990035 എന്ന ഫോണ്‍ നമ്പരിലോ dysptvllapta.pol@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ നല്‍കണമെന്ന് പത്തനംതിട്ട എസ് പി. അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പൊലീസ് ഉറപ്പു നല്‍കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജെസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement