തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന. അമ്പതിലധികം പേരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.
അശോകൻ ചരുവിൽ, കെ സച്ചിദാനന്ദൻ, സെബാസ്റ്റ്യൻ പോൾ, സണ്ണി എം കപിക്കാട്, ആർ അജയൻ, നടി ജോളി ചിറയത്ത്, അഡ്വ. കുക്കു ദേവകി, സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ് എന്നിവരുൾപ്പെടെയുള്ളവർ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് സൈനസൈറ്റിസ് എന്ന് തോന്നിക്കുന്ന വേദന ഉണ്ടായെന്നും സ്ട്രോക്ക് പോലെ മുഖം കോടി വലതുകയ്യുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തതായി അബ്ദുൽ നാസർ മഅദനി അറിയിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രിംകോടതിയെ സമീപിക്കാനും മഅദനി തീരുമാനിച്ചിട്ടുണ്ട്.
2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുകയാണ് അദ്ദേഹം. കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കുമെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കേസിന്റെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.