Kerala Congress| ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക്; പ്രഖ്യാപനം ഇന്ന്

Last Updated:

ജോസ് കെ. മാണിയുടെ വാർത്താസമ്മേളനം രാവിലെ 11ന്

കോട്ടയം: ഇടതുമുന്നണിയിലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ രാഷ്ട്രീയ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ മാണി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച രാജ്യസഭാ എം പി സ്ഥാനം ജോസ് കെ.മാണി രാജിവെക്കുന്നതും ആലോചനയിലുണ്ടെന്നാണ് വിവരം.
ജനപ്രതിനിധികളായ തോമസ് ചാഴികാടൻ, റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരുമായി ആലോചിച്ചശേഷമാണ് ജോസ് കെ.മാണി പ്രഖ്യാപനത്തിന് തയാറെടുക്കുന്നത്. റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനാൽ മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്ച വൈകിയതാണ് രാഷ്ട്രീയ തീരുമാനം വൈകാൻ കാരണം.
advertisement
അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട് തീരുമാനിക്കും. രാഷ്ട്രീയമായി ഇടതു ചേരിയിലേക്ക് പോവുക എന്ന തീരുമാനമാകും ജോസ് കെ. മാണി പ്രഖ്യാപിക്കുക. യുഡിഎഫിന്റെ ഭാഗമായി ഇത്രകാലം പ്രവർത്തിച്ചിട്ടും മാന്യമായ സമീപനമല്ല കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായതെന്ന നിലപാടിലാണ് ജോസ് കെ. മാണിയും കൂട്ടരും. ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി വിഭാഗം നേതാക്കൾ എൽഡിഎഫ് കൺവീനറുമായി ഇതിനകം പലവട്ടം ചർച്ച നടത്തിയിരുന്നു.
advertisement
പാലാ സീറ്റിനെക്കുറിച്ച് സിറ്റിങ് എംഎൽഎയും എൻസിപി നേതാവുമായ മാണി സി. കാപ്പൻ ഉയർത്തിയ അവകാശവാദത്തിന് എതിരേ പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് ജോസ് പക്ഷം മുന്നണി നേതൃത്വവുമായുണ്ടാക്കിയ ധാരണ. സീറ്റ് വിഭജനം മുന്നണി തീരുമാനിക്കുന്ന വിഷയമാണെന്ന നിലപാടാകും സ്വീകരിക്കുക. ഇടതുമുന്നണിയിലേക്ക് പോകുന്നതിൽ പ്രതിഷേധിച്ച് ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ജോസ് പക്ഷം വിട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക്; പ്രഖ്യാപനം ഇന്ന്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement