'കര്‍ഷക സമരം: ഭരണകൂട ഭീകരതയും മാധ്യമങ്ങളുടെ അന്ധതയും'; കെ ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം കോഴിക്കോട്
'കര്‍ഷക സമരം: ഭരണകൂട ഭീകരതയും മാധ്യമങ്ങളുടെ അന്ധതയും'; കെ ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം കോഴിക്കോട്
ഇന്ത്യയുടെ ജലമനുഷ്യന്‍' എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവുമായ ഡോ.രാജേന്ദ്രപ്രസാദ് കെ. ജയചന്ദ്രന്‍ സ്മാരക പ്രഭാഷണം നടത്തും.
കോഴിക്കോട്: മാധ്യമ പ്രവർത്തകനായ കെ ജയചന്ദ്രന്‍ ഓർമയായിട്ട് 23 വർഷം. ജയചന്ദ്രൻ സുഹൃദ് സംഘം സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം നാളെ (ബുധൻ) വൈകിട്ട് 4.30 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. 'ഇന്ത്യയുടെ ജലമനുഷ്യന്‍' എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവുമായ ഡോ.രാജേന്ദ്രപ്രസാദ് കെ. ജയചന്ദ്രന്‍ സ്മാരക പ്രഭാഷണം നടത്തും. കര്‍ഷക സമരം: ഭരണകൂട ഭീകരതയും മാധ്യമങ്ങളുടെ അന്ധതയും എന്നതാണ് ഈ വര്‍ഷത്തെ സ്മാരക പ്രഭാഷണത്തിന്റെ വിഷയം. കല്‍പ്പറ്റ നാരായണന്‍, ഒ.കെ ജോണി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ആര്‍ മോഹനന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വൈകിട്ട് ആറുമണിക്ക് വയനാട് 'തുടിതാളം' അവതരിപ്പിക്കുന്ന കലാപരിപാടി അരങ്ങേറും.
സമൂഹം അവഗണിച്ചവര്‍ക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു കെ ജയചന്ദ്രന്റെ മാധ്യമപ്രവര്‍ത്തന ജീവിതം. നിരവധി വാര്‍ത്തകളിലൂടെയും ഏഷ്യാനെറ്റ് ന്യൂസിലെ കണ്ണാടിയെന്ന പ്രതിവാര വാര്‍ത്താപരിപാടിയില്‍ വന്ന മനുഷ്യപ്പറ്റുള്ള റിപ്പോര്‍ട്ടുകളിലൂടെയും കേരളത്തിന്റെ മനസാക്ഷിയെ ഉണർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
ജലസംരക്ഷണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സവിശേഷമായ സംഭാവനകള്‍ നല്‍കിയ ഡോ. രാജേന്ദ്രപ്രസാദ് മുന്നോട്ടുവെച്ച വിവിധ പദ്ധതികളും വന്‍കിട അണക്കെട്ടുകള്‍ക്കെതിരായുള്ള സമരങ്ങളും ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. മഗ്‌സസെ പുരസ്‌കാരവും സ്റ്റോക്ക്‌ഹോം വാട്ടര്‍ പ്രൈസും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡോ. രാജേന്ദ്രപ്രസാദ് രൂപം നല്‍കിയ തരുണ്‍ ഭാരത് സംഘ് രാജസ്ഥാനിലെയും വരള്‍ച്ച നേരിടുന്ന വിവിധ പ്രദേശങ്ങളിലെയും ജനസംരക്ഷണത്തിന് സ്തുത്യര്‍ഹമായ സേവനങ്ങളാണ് നല്‍കുന്നത്. കര്‍ഷക സമരത്തെ വിജയ പ്രാപ്തിയില്‍ എത്തിക്കുന്നതില്‍ രാജേന്ദ്രപ്രസാദിന്റെ സംഭാവനകള്‍ വലുതാണ്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ ഭരണകൂടത്തിന് പിന്‍വലിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും കര്‍ഷക പോരാട്ടങ്ങളുടെ വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ച് ഡോ. രാജേന്ദ്രപ്രസാദ് സംസാരിക്കും. വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 9747400106
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.