advertisement

നടിക്കെതിരായ ആക്രമണം : ദിലീപിന്റെ ഹര്‍ജി ജൂണ്‍ 27ലേക്ക് മാറ്റി

Last Updated:
കൊച്ചി  : നടിക്കെതിരായ ആക്രമണക്കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 27ലേക്ക് മാറ്റി. ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാകുമെന്ന് കരുതിയിരിക്കെയാണ് കോടതി കേസ് നീട്ടിവച്ചത്.അതുപോലെ തന്നെ കേസിലെ പ്രതികളായ അഡ്വ പ്രതീഷ് ചാക്കോ, അഡ്വ രാജു ജോസഫ് എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും മാറ്റി വച്ചിട്ടുണ്ട്. വിശദമായ വാദം കേട്ടശേഷമാകും ഇതില്‍ വിധി പ്രസ്താവിക്കുക.
നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഈ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിക്കെതിരായ ആക്രമണം : ദിലീപിന്റെ ഹര്‍ജി ജൂണ്‍ 27ലേക്ക് മാറ്റി
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement