ചാരവൃത്തി ചെയ്ത ജ്യോതി പയ്യന്നൂരിലുമെത്തി; തെയ്യത്തില്‍ നിന്ന് പ്രസാദം വാങ്ങി
- Published by:Sneha Reghu
- news18-malayalam
Last Updated:
ട്രാവല്‍ വിത്ത് ജെഒ എന്ന യൂട്യൂബ് ചാനലാണ് ജ്യോതി നടത്തിവന്നിരുന്നത്
പയ്യന്നൂർ: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ലോഗർ ഹരിയാന സ്വദേശി ജ്യോതി മല്‍ഹോത്ര പയ്യന്നൂരിലും എത്തിയയായി സൂചന. പയ്യന്നൂരിലെത്തി തെയ്യത്തിൽ പങ്കെടുത്തെന്ന സൂചനകളാണ് പുറത്തു വരുന്നത്.
കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്രയെത്തിയതായാണ് റിപ്പോർട്ടുകൾ. ഈ ക്ഷേത്രത്തിലെത്തി ഉത്സവത്തിൽ പങ്കെടുത്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗവും പൊലീസും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി ഇവിടെയെത്തിയതായി കരുതുന്നത്. തെയ്യത്തിൽ നിന്നും പ്രസാദം വാങ്ങുന്ന ചിത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദർശനത്തിനിടയിലാണ് ജ്യോതി ഈ ക്ഷേത്രത്തിലെത്തിയതെന്നാണ് വിലയിരുത്തൽ.
നിലവിൽ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ കോടതി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ട്രാവല്‍ വിത്ത് ജെഒ എന്ന യൂട്യൂബ് ചാനലാണ് ജ്യോതി നടത്തിവന്നിരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയെക്കുറിച്ച് ചാരവൃത്തി ചെയ്തതിനും ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ കൈമാറിയതിനും ജ്യോതിയോടൊപ്പം അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരെല്ലാം ഐഎസ്‌ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പാകിസ്ഥാന്‍ വിവരങ്ങള്‍ കൈമാറിയിരുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. പാക് ചാരസംഘടനാംഗങ്ങളുമായി ജ്യോതി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Payyannur (Payyanur),Kannur,Kerala
First Published :
May 31, 2025 8:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചാരവൃത്തി ചെയ്ത ജ്യോതി പയ്യന്നൂരിലുമെത്തി; തെയ്യത്തില്‍ നിന്ന് പ്രസാദം വാങ്ങി