'കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല; ഹൈക്കമാന്റ് ഒഴിയരുതെന്ന് ആവശ്യപ്പെട്ടതോടെ ആ ചാപ്റ്റർ അവസാനിച്ചു'; കെ.സുധാകരൻ
- Published by:Sarika KP
- news18-malayalam
Last Updated:
കേസില്‍ തനിക്ക് ഒരു ഭയവും ആശങ്കയും ഇല്ല. കേസില്‍ ചോദ്യം ചെയ്തതോടുകൂടി തനിക്ക് ആത്മവിശ്വാസം കൂടിയെന്നും ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന് ബോധ്യമായെന്നും സുധാകരന്‍ പറഞ്ഞു
കണ്ണൂർ : കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ് നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സുധാകരൻ അറിയിച്ചത്. അതോടെ ആ അധ്യായം അവസാനിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നും. ചോദ്യം ചെയ്തതിനു ശേഷം പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസുകാരനാണ് സുധാകരനെതിരെ പരാതി നല്‍കിയതെന്ന എകെ ബാലന്റെ പ്രതികരണത്തിൽ അത് അപ്പോള്‍ ആലോചിക്കാമെന്നാണ് സുധാകരൻ പറഞ്ഞത്. എകെ ബാലനും ഗോവിന്ദനും പറയുന്നത് ഏതാണ്ട് തുല്യമാണെന്നും അതിനൊന്നും അര്‍ഥവും നിലവാരവുമില്ലെന്നും സുധാകരൻ പറഞ്ഞു.
Also read-അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്ക്കാന് തയാര്‍; പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്ന് കെ.സുധാകരന്‍
advertisement
രണ്ടുദിവസത്തിനുള്ളില്‍ എംവി ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. കേസില്‍ തനിക്ക് ഒരു ഭയവും ആശങ്കയും ഇല്ല. കേസില്‍ ചോദ്യം ചെയ്തതോടുകൂടി തനിക്ക് ആത്മവിശ്വാസം കൂടിയെന്നും ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന് ബോധ്യമായെന്നും സുധാകരന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 25, 2023 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല; ഹൈക്കമാന്റ് ഒഴിയരുതെന്ന് ആവശ്യപ്പെട്ടതോടെ ആ ചാപ്റ്റർ അവസാനിച്ചു'; കെ.സുധാകരൻ